---
title: "സൈറ്റ് ഇൻഷുറൻസ്; തൊഴിലാളികൾക്ക് ഏർപ്പെടുത്തണമെന്ന് സി. ഡബ്ല്യു. എസ് .എ"
english_title: " site insurance; C. should be introduced to the workers. W. SA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102747/site-insurance-c-should-be-introduced-to-the-workers-w-sa"
published_at: "2023-03-12T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e13ebcb2fd_asw.jpg"
keywords: []
---

# സൈറ്റ് ഇൻഷുറൻസ്; തൊഴിലാളികൾക്ക് ഏർപ്പെടുത്തണമെന്ന് സി. ഡബ്ല്യു. എസ് .എ

> **Lead Summary:** ** എടച്ചേരി: **തൊഴിലാളികൾക്ക് സൈറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് സി ഡബ്ല്യു എസ് എ ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് സൈറ്റ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസസ് അസോസിയേഷൻ നാദാപുരം മേഖല കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടത്.

## Article Content

** എടച്ചേരി: **തൊഴിലാളികൾക്ക് സൈറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് സി ഡബ്ല്യു എസ് എ ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് സൈറ്റ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസസ് അസോസിയേഷൻ നാദാപുരം മേഖല കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടത്.

വിലക്കയറ്റം മൂലം നിർമ്മാണ മേഖല പ്രതിസന്ധിയിലാണെന്നും, ഇതു പരിഹരിക്കാൻ പദ്ധതി തയ്യാറാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട് മരണമടയുന്നവരെ സഹായിക്കുന്നത്.

2013 മുതൽ 93 പേർ അപകടത്തിനിരയായിട്ടുണ്ട്. മരണമടഞ്ഞ തൈപ്പറമ്പത്ത് നാണുവിന്റെ കുടുംബത്തിനുള്ള മൂന്നുലക്ഷം രൂപ സഹായധനം ചൊവ്വാഴ്ച വളയത്ത് വെച്ച് കൈമാറുമെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് കെ വിജയൻ, ജില്ലാ കമ്മിറ്റി മെമ്പർ അശോകൻ മൈലാടി, മേഖലാ ഭാരവാഹികളായ എ.ടി ബാലൻ വി.വി ഷാജി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102747/site-insurance-c-should-be-introduced-to-the-workers-w-sa)