നാദാപുരം: പുനർ നിർമിച്ച ചാലപ്പുറം ചാത്തോത്ത് ജമുഅത്ത് പള്ളിയുടെ ഉദ്ഘാടനം 22 ന് (ബുധനാഴ്ച ) ളുഹർ നമസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് നടക്കുന്ന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

സ്വാഗത സംഘം ചെയർമാൻ കെ.പി.സി തങ്ങൾ അധ്യക്ഷനാകും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കൊയ്യോട് ഉമർ മൗലവി, എ നജീബ് മൗലവി, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ ടി.പി.കെ അമ്മദ് ഹാജി, റിയാസ് കനവത്ത്, സഈദ് ഫലാഹി, സി.ടി.കെ മഹമൂദ്, ടി.സി.എച്ച് സഈദ്, സഈദ് കൊറോത്ത്, നിസാർ പടിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.
Chalapuram Chattoth Masjid inaugurated on Wednesday