എടച്ചേരി : മുതുവടത്തൂർ വി വി എൽ പി സ്കൂൾ നഴ്സറി ഫെസ്റ്റ് കുരുന്നരങ്ങ് 23 കവിയും ഗാനരചിയിതാവുമായ എ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൽ എസ് എസ് നേടിയ ഏഴ് വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ പി വി ബഷീർ സൈക്കിൾ സമ്മാനിച്ചു.

സ്വാഗതസംഘം കൺവീനർ കെ ബാലൻ സ്വാഗതവും പി ടി എ പ്രസിഡന്റ് പി പി ബിജു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ കെ കെ ബാബു, ഹെഡ്മിസ്ട്രസ് സി.വി ഷാഗിനി, ദിനേശൻ മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ലിവിത , പ്രേംജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് നഴ്സറി വിദ്യാർത്ഥികളുടെ യും സമീപ പ്രദേശങ്ങളിലെ അംഗനവാടികളിലെ കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
Nursery fest was organized