വാണിമേൽ: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാങ്കാവ് തോട്ടിൽ നിർമ്മിച്ച കുളിക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു.മാങ്കാവ് തോട് സംരക്ഷണത്തിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയാണ് കുളിക്കടവിനായി അനുവദിച്ചത്.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ അധ്യക്ഷനായി.സ്ഥിരം സമിതി ചെയർപേഴ്‌സൺ എ.കെ.ഇന്ദിര,ഫാത്തിമ കണ്ടിയിൽ,ബ്ലോക്ക് മെമ്പർ സുഹറ തണ്ടാന്റവിട,വാർഡ് മെമ്പർ റസാഖ് പറമ്പത്ത്,ഇസ്മായിൽ വാണിമേൽ,സി.വി.മൊയ്തീൻഹാജി,വി.കെ.ജാഫർ,എൻ.കെ.കുഞ്ഞബ്ദുല്ല,വി.കെ.നിസാർ,എൻ.കെ.സലീം എന്നിവർ സംസാരിച്ചു
Inaugurated the bath house built in Mankaw brook