നാദാപുരം: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് നാടെങ്ങും പ്രതിഷേധ പ്രകടനം.കോൺഗ്രസ് നേതാവും, വയനാട് എം.പിയുമായ രാഹുൽ ഗാന്ധി യുടെ ലോക് സഭാ അംഗത്വം അയോഗ്യമാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ തൂണേരി മണ്ഡലം കോൺഗ്രസ് പ്രതിഷേധിച്ചു.

തുണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃതത്തിൽ തുണേരി അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനം ജനാധിപത്യ സംരക്ഷണത്തിനായുള്ള പരിചയയായി മാറി. കോൺഗ്രസ് ഭാരവാഹികളായ, യു കെ വിനോദ് കുമാർ, പി രാമചന്ദ്രൻ, അശോകൻ തുണേരി, ഫസൽ മാട്ടാൻ, എൻ.കെ അഭിഷേക്, ടി.പി ജസീർ, പി.പി സുരേഷ് കുമാർ, വി കെ രജീഷ്,കെ പി ലിഷ,ടി പി താഹിർ നേതൃത്വം നൽകി.
With Rahul; Congress staged a protest