നാദാപുരം: ആഘോഷവേളയിൽ നാദാപുരത്ത് തുടങ്ങിയ താൽക്കാലിക സ്റ്റാൾ പ്രവർത്തനം നിർത്തിവെപ്പിച്ചു, ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം നശിപ്പിച്ചു. നാദാപുരം ടൗണിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് "മ്മളെ നാദാപുരം "എന്ന പേരിൽ താൽക്കാലികമായി പ്രവർത്തിച്ചു വന്ന സ്നാക്സ്, ജ്യൂസ് എന്നിവ വില്പന നടത്തുന്ന സ്റ്റാൾ നാദാപുരം പോലീസിന്റെ നിർദ്ദേശ പ്രകാരം പഞ്ചായത്ത് അടപ്പിച്ചു.

പോലീസിന്റെ അനുവാദമില്ലാതെ സ്റ്റാൾ പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല. സ്റ്റാളിലെ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം നശിപ്പിച്ചു . സ്റ്റാൾ നടത്തിപ്പുകാരനായ തൻസീഹ് കേളോത്ത് എന്നവർക്ക് 5000 രൂപ പിഴ ചുമത്തി .പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
The Panchayat closed the snacks-juice stall on the instructions of the police