---
title: "നാളെയ്ക്ക് വേണ്ടി; പഠനോപകരണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ്"
english_title: "For tomorrow; DYFI Cyclone Unit by distributing study material"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118693/for-tomorrow-dyfi-cyclone-unit-by-distributing-study-material"
published_at: "2023-06-01T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478670fe1946_dyfi_pic.jpg"
keywords: []
---

# നാളെയ്ക്ക് വേണ്ടി; പഠനോപകരണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ്

> **Lead Summary:** **വളയം**:[ ]**[**[ ]വരും തലമുറയ്ക്ക് വേണ്ടി യുവതയുടെ കരുതൽ തുടർച്ചയായി മൂന്ന് വർഷം നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ് മാതൃക. ചുഴലി ഗവ. സ്കൂളിന്റെ പലവിധ പ്രവർത്തനങ്ങളിൽ സ്കൂളിനൊപ്പം നിന്ന ചുഴലിയിലെ യുവജന പ്രസ്ഥാനം ഈ വർഷവും കൂടുതൽ പിന്തുണയുമായി സ്കൂളിനും വിദ്യാർഥികൾക്കും ഒപ്പം ഉണ്ട് .

## Article Content

**വളയം**:[ ]**[**[ ]വരും തലമുറയ്ക്ക് വേണ്ടി യുവതയുടെ കരുതൽ തുടർച്ചയായി മൂന്ന് വർഷം നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ് മാതൃക. ചുഴലി ഗവ. സ്കൂളിന്റെ പലവിധ പ്രവർത്തനങ്ങളിൽ സ്കൂളിനൊപ്പം നിന്ന ചുഴലിയിലെ യുവജന പ്രസ്ഥാനം ഈ വർഷവും കൂടുതൽ പിന്തുണയുമായി സ്കൂളിനും വിദ്യാർഥികൾക്കും ഒപ്പം ഉണ്ട് .

ജൂൺ ഒന്നിന് പ്രവേശോനോത്സവ ദിനത്തിൽ തുടർച്ചയായി മൂന്നാം തവണയും ചുഴലി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്തു. ഈ അധ്യയന വർഷം 50 കുട്ടികളാണ് ഒന്നാം ക്ലാസ് അഡ്മിഷൻ നേടിയത്. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി അതുൽ പ്രസിഡന്റ് നിഖിൽ എ പി , വളയം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ , വാർഡ് മെമ്പർ കെ കെ വിജേഷ് , സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം കെ കെ കുമാരൻ , പിടിഎ പ്രസിഡന്റ് കെ പി പ്രകാശൻ , യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ ജിതിൻ , രോഹിത് , ഷൈജു , ശ്രീരാഗ്‌ , അശ്വിൻ , എന്നിവർ പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118693/for-tomorrow-dyfi-cyclone-unit-by-distributing-study-material)