നാദാപുരം: (nadapuram.truevisionnews.com) പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൂണേരിയിൽ പ്രവർത്തിക്കുന്ന ഐടിഐക്ക് നിർമിച്ച കെട്ടിടം ഇന്ന് 3.30ന് മന്ത്രി ഒ ആർ കേളു നാടിന് സമർപ്പിക്കും. ഇ കെ വിജയൻ എംഎൽഎ അധ്യ ക്ഷനാകും.

ഷാഫി പറമ്പിൽ എം പി. മുൻ മന്ത്രി എ കെ ബാലൻ എന്നിവർ മുഖ്യാതിഥികളാവും. 11.36 ഏക്കർ ഭൂമിയിൽ അഞ്ച് കോടി രൂപ ചെലവിലാണ് തൂണേരി ടൗണിന് സമീപം മനോഹരമായ കെട്ടിടം പണി പൂർത്തീകരിച്ചത്
Thooneri Govt ITI building dedicated today