നാദാപുരം: (nadapuram.truevisionnews.com) കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ മെയ് 21 ന് കൊയിലാണ്ടിയിൽ വച്ച് നടക്കും. കൺവെൻഷൻ്റെ ഭാഗമായി നാദാപുരം ഓസാക്ക ഇൻ്റോർ സ്റ്റേഡിയത്തിൽ വച്ച് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

നാദാപുരം ഡി.വൈ.എസ്. പി ചന്ദ്രൻ എ.പി ഉദ്ഘാടനം ചെയ്തു, ജില്ലാ കമ്മറ്റി അംഗം ബിജു മൊകേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം സുധീഷ് വള്ള്യാട് അദ്ധ്യക്ഷനായി, കൺട്രോൾ റൂം എസ് ഐ അബുബക്കർ ആശംസകൾ അർപ്പിച്ചു സബ് കമ്മറ്റി കൺവീനർ സജിത്ത് കൃഷ്ണ നന്ദി പറഞ്ഞു. ടൂർണ്ണമെൻ്റിലെ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ ഷിബിൻ, ഡി എച്ച് ക്യൂ കെ കെ ഡി സിറ്റിയിലെ വിഷ്ണുവൽസൻ എന്നിവർ വിജയികളായപ്പോൾ സിറ്റി ട്രാഫിക്കിലെ പ്രസാദ് റയിൽവേ പോലീസ് സ്റ്റേഷനിലെ ലെ രാഗേഷ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി
above 45 വിഭാഗത്തിൽ ഡി എച്ച് ക്യൂ ലെ സന്തോഷ് കുമാർ, സിറ്റി ട്രാഫിക്കിലെ പ്രസാദ് എം എന്നിവർ വിജയികളായപ്പോൾ വടകര ഡി എച്ച് ക്യൂ ലെ മനോജ് കുമാർ പയ്യോളി ഡി എച്ച് ക്യൂ ലെ ഷിജു ടി.ടി. എന്നിവർ റണ്ണേർസ് അപ്പ് ആയി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
Shuttle badminton tournament organized Nadapuram