നാദാപുരം: ഈ വർഷത്തെ എസ്. എസ്. എൽ. സി. റിസൾട്ടിൽ നാദാപുരം മേഖലയിൽ ഒന്നാം സ്ഥാനം നേടിയ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസറ്ററേയും, സ്റ്റാഫിനേയും നാദാപുരം ടി ഐ എം മേനേജ്മെന്റ് കമ്മറ്റി അനുമോദിച്ചു. 297 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിക്കുകയും 67 പേർ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.

സെക്രട്ടറി വി. സി ഇക്ബാൽ മധുരവിതരണം നടത്തി. വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, കെ. കെ. ഇക്ബാൽ, ഫൈസൽ കോമത്ത്,എൻ. കെ. അബ്ദുൽ സലീം മാസ്റ്റർ, ഇ. സക്കീന, ഇ. സിദ്ദിഖ്,ബഷീർ മണ്ടോടി, നസീർ ആനേരി, ബഷീർ കിഴക്കയിൽ, മുനീർ പി, അസ്ഹർ കെ വി, സീനത്ത് എം, താഹിറ എം, റുഫ്സാന എം, ഷീന കെ എന്നിവർ പ്രസംഗിച്ചു.
SSLC results Nadapuram TIM achieves victory