#budget | ചെറുകിട സംരംഭങ്ങൾക്കും കുടിവെള്ളത്തിനും ഊന്നൽ നൽകി വാണിമേൽ ഗ്രാമപഞ്ചായത്ത് ബജറ്റ് അംഗീകരിച്ചു

#budget |  ചെറുകിട സംരംഭങ്ങൾക്കും കുടിവെള്ളത്തിനും ഊന്നൽ നൽകി വാണിമേൽ ഗ്രാമപഞ്ചായത്ത് ബജറ്റ് അംഗീകരിച്ചു
Feb 1, 2024 10:35 PM | By Kavya N

വാണിമേൽ : (nadapuramnews.com) ചെറുകിട സംരംഭങ്ങൾക്കും കുടിവെള്ളത്തിനും ഊന്നൽ നൽകി വാണിമേൽ ഗ്രാമപഞ്ചായത്ത് ബജറ്റ് അംഗീകരിച്ചു. 380855838 രൂപ വരവും 376391926 രൂപ ചെലവായും വാണിമേൽ ഗ്രാമപഞ്ചായത്ത് 2024-25 ബജറ്റ് അവതരിപ്പിച്ചത് . വനിതാ ഘടക ചെറുകിട സംരംഭത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ട് 18.5 ലക്ഷം രൂപയും, മലയോര മേഖലയുൾപ്പെടെയുള്ള കുടിവെള്ള ക്ഷാമമനുഭവിക്കുന്ന നിരവധി പ്രദേശങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 35 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.

കിടപ്പാടമില്ലാത്തവർക്ക് പാർപ്പിടമൊരുക്കുന്ന ലൈഫ് മിഷൻ പദ്ധതിക്കൊപ്പം പഞ്ചായത്തും കൈകോർത്ത് കൊണ്ട് പൊതുവിഭാഗത്തിൽ 4 കോടി രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ 17 ലക്ഷം രൂപയും, കൃഷി ഉപജീവന മാർഗമായി കാണുന്ന പ്രദേശം എന്ന നിലക്ക് 34 ലക്ഷം രൂപ കാർഷിക മേഖലക്കായി മാറ്റി വെച്ചു. മൃഗ സംരക്ഷണ മേഖലക്കായ് 51.24 ലക്ഷം രൂപ വകയിരുത്തി. പട്ടിക ജാതി വികസന പദ്ധതികൾക്കായി 3.42 ലക്ഷം രൂപയും, പട്ടിക വർഗ ക്ഷേമ പദ്ധതികൾക്കായി 22 ലക്ഷം രൂപയും വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി.

ഭിന്നശേഷി ക്ഷേമത്തിനായി 2475000 രൂപയും, പാലിയേറ്റീവ് ആരോഗ്യ പരിപാടികൾക്കായി 1740000 രൂപയും, ശിശു വികസന പദ്ധതികൾക്കായി 5100000 രൂപയും വകയിരുത്തി. മറ്റു പ്രധാന വകയിരുത്തലുകളായി വയോജന ക്ഷേമം, ശുചിത്യം മാലിന്യ സംസ്കരണം, സ്ട്രീറ്റ് ലൈറ്റ്, യുവജനക്ഷേമം, വിദ്യാഭ്യാസം, ആശ്രയ, റോഡ് - റോഡിതര ആസ്തി സംരക്ഷണം എന്നീ പദ്ധതികൾക്കായും ഫണ്ടുകൾ വകയിരുത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ സുരയ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സൽ‍മ രാജു ബജറ്റ് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദൻ.കെ.കെ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയർമാൻമാരായിട്ടുള്ള ഫാത്തിമ കണ്ടിയിൽ,മുഫീദ തട്ടാങ്കണ്ടി,ചന്ദ്ര ബാബു മെമ്പർമാരായിട്ടുള്ള എം.കെ.മജീദ്, വി.കെ.മൂസ്സ മാസ്റ്റർ, സൂപ്പി കല്ലിൽ, ശിവറാം സി.കെ, ഷൈനി.എ.പി, റംഷിദ് ചേരനാണ്ടി, റസാഖ് പറമ്പത്ത്,അനസ് നങ്ങാണ്ടി, ശാരദ , ജാൻസി , മിനി. കെ.പി , ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഷ്‌റഫ് കൊറ്റാല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ടി.പ്രതീപൻ മാസ്റ്റർ, എൻ.കെ.മുത്തലിബ്, ബാലൻ മാമ്പറ്റ, ജലീൽ ചാലക്കണ്ടി എന്നിവർ സംസാരിച്ചു. വിവിധ നിർവഹണ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു . അക്കൗണ്ടന്റ് സുമേഷ്. ടി നന്ദി പറഞ്ഞു.

#Vanimel #Gram #Panchayath #approved #budget #emphasis #small #enterprises #drinkingwater

Next TV

Related Stories
#fine | കല്ലാച്ചിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി

Jul 27, 2024 03:17 PM

#fine | കല്ലാച്ചിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി

കല്ലാച്ചി ടൗണിൽ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ലക്സസ് കാർ വർക് ഷോപ്പിനെതിരെയാണ്...

Read More >>
#OrkatteryLPSchool  | ഒളിമ്പിക്സിനെ വരവേറ്റ്; വിളംബര ദീപശിഖ തെളിയിച്ചു ഓർക്കാട്ടേരി എൽ പി സ്കൂളും

Jul 27, 2024 02:19 PM

#OrkatteryLPSchool | ഒളിമ്പിക്സിനെ വരവേറ്റ്; വിളംബര ദീപശിഖ തെളിയിച്ചു ഓർക്കാട്ടേരി എൽ പി സ്കൂളും

വിദ്യാർത്ഥികൾ എല്ലാവരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശത്തോടു കൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ...

Read More >>
#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

Jul 27, 2024 01:10 PM

#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

വിവിധ ചിത്ര ശലഭങ്ങളുടെയും പക്ഷികളുടെയും അണ്ണൻ, കുറുക്കൻ, എലി, തവള ഓന്ത്, തുമ്പി,തുടങ്ങിയവയുടെ ആവാസവ്യവസ്ഥ നേരിൽ കണ്ട്...

Read More >>
#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

Jul 27, 2024 12:37 PM

#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലെ കടകളിലേക്ക് വാഴക്കുലകളുമായി വരികയായിരുന്നു...

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 27, 2024 10:13 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#accident |  കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

Jul 26, 2024 10:08 PM

#accident | കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ മുൻപും ഇത്തരത്തിലുള്ള നിരവധി അപകടം...

Read More >>
Top Stories