Dec 26, 2024 10:38 AM

എടച്ചേരി: (nadapuram.truevisionnews.com ) ഓർക്കാട്ടേരി റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ചു.

സാമ്പത്തിക വികാസവും സാമൂഹ്യ വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫർണിച്ചറുകൾ നൽകിയത്.

സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്ററ് മനോജ് നാച്ചുറൽ കൈമാറിയ ഫർണിച്ചറുകൾ സർക്കിൾ ഇൻസ്പെക്‌ടർ ധനഞ്ജയദാസ് ഏറ്റുവാങ്ങി.

രവീന്ദ്രൻ ചള്ളയിൽ, വി. കെ. ബാബുരാജ്, ശിവദാസ് കുനിയിൽ രവീന്ദ്രൻ കോമത്ത്, വിവേകാനന്ദൻ പി, ശ്രീനിവാസൻ കെ രവീന്ദ്രൻ പട്ടറത്ത്, തുടങ്ങിയവർ സംബന്ധിച്ചു.

#orkatery #Rotary #Club #donates #furniture #Edachery #Police #Station

Next TV

Top Stories










News Roundup