വാണിമേൽ: (nadapuram.truevisionnews.com ) നിടുംപറമ്പ് ശ്രീ അയ്യപ്പ ഭജനമഠം മുപ്പതാം വാർഷികം വിവിധ പരിപാടികളുടെ ആഘോഷിച്ചു. നിഷാ റാണി ടീച്ചർ പയ്യോളിയുടെ പ്രഭാഷണം ശ്രദ്ധേയമായി.

പ്രാദേശിക കലാകാരൻമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു.
24ന് ഉച്ചക്ക് പ്രസാദ ഊട്ടിനു ശേഷം വൈകുന്നേരം 6 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി താലപ്പൊലി കന്നുകുളം ശ്രീ മണികണ്ഠ മഠത്തിൽ നിന്നും നിടുംപറമ്പ് അയ്യപ്പ മഠത്തിലേക്ക് പുറപ്പെട്ടു.
രാത്രി 9 മണിക്ക് മിസ്റ്റി മ്യൂസിക് നൈറ്റ് വടകരയുടെ മ്യൂസിക് പരിപാടിയൊട് കൂടി സമാപിച്ചു.
#Nitumparam #Ayyappa #Bhajan #madam #anniversary #celebrations #concluded