പുറമേരി: (nadapuram.truevisionnews.com ) ജൽ ജീവൻ പദ്ധതി ഉൾപ്പെടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പുറമേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ആനുകൂല്യം യഥാസമയം നൽകണമെന്നു സമ്മേളനം അഭ്യർഥിച്ചു.
കെഡബ്ല്യുഎപിസി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.രാധാകൃഷങ്ങൾ ഉദ്ഘാടനം ചെയ്തു.
വി.പി ഷിജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് എരവിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.വിനോദൻ, പി.പ്രതീഷ്, പി.ഇല്യാസ്, എൻ.പി.ഷീബ, ജിതിൻ പപ്പൻ, കെ.പി. ബഷീർ, രതീഷ്, നിഷാന്ത് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: കെ. നിശാന്ത് (പ്രസിഡന്റ്), കെ.കെ.മനോജ് (വൈസ് പ്രസിഡന്റ്), കെ.പി.രതീഷ് (സെക്രട്ടറി), പി. ബിജു (ജോ. സെക്രട്ടറി ), മുഹമ്മദ് ബഷീർ (ട്രഷറർ).
#Unit #assembly #Drinking #water #supply #should #be #made #efficient #Water #Authority #Staff #Association #purameri