പാറക്കടവ്: (nadapuramnews.com) നിത്യോപയോഗസാധനങ്ങളുടെ വിലവർധിപ്പിച്ചും,സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിച്ചും പിണറായി സർക്കാർ കേരളത്തെ പട്ടിണിയിലേക്ക് നയിക്കുകയാണെന്ന് അഹമമ്മദ് പുന്നക്കൽ . ചെക്യാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച മാവേലി സ്റ്റോർ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
കേന്ദ്രത്തിൽ വർഗീയതകൊണ്ട് മോഡി ഭരണം നടത്തുമ്പോൾ കേരളത്തിൽ ധൂർത്ത്കൊണ്ടും സ്വജനപക്ഷപാതവും ,കെടുകാര്യസ്ഥതയുംകൊണ്ട് കേരളത്തെ പിണറായി സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ ലോകസഭ തെരഞ്ഞെടുപ്പിൽ ജനം ശക്തമായി പ്രതികരിക്കുമെന്നും പുന്നക്കൽ പറഞ്ഞു.പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സി.എച്ച് ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.അസ്സൂട്ടി ചെക്യാട് സ്വാഗതം പറഞ്ഞു.
മോഹനൻ പാറക്കടവ്,ടി.കെ ഖാലിദ്മാസ്റ്റർ,ബി.പി മുസ്സ,അഹമദ് കുറുവയിൽ,നസീമ കൊട്ടാരം,വസന്ത കരിന്ത്രയിൽ,എൻ.കെ കുഞ്ഞിക്കേളു,ആർ.പി ഹസ്സൻ,സുബൈർ പാറേമ്മൽ,റംല കുട്ടാപ്പണ്ടി,കെ.എം ഹംസ മാസ്റ്റർ,എം.കെ സുബൈർ,റഫീഖ് കുനിയയിൽ,പി മുകുന്ദൻ മാസ്റ്റർ,തൈക്കണ്ടി നവാസ്,ടി.എ സലാം,കെ.എം മൂസ്സ,സലിം ചെക്യാട്,നെല്ലൂർ മൊയ്തു,പി.കെ അബ്ദുല്ല,സി.കെ അബ്ദുള്ള,സി.കെ ഖാസിം,പി.കെ അബ്ദുള്ളഹാജി, ഹാജറ ചെറൂണി,മുസ്സ പായൻറവിട, മഫീദ സലിം, ഇബ്രാഹിം ചാരുമ്മൽ,റഫീഖ് സി.എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു.മഹമൂദ് പൊന്നങ്കോട്ട് നന്ദിയും പറഞ്ഞു.
#Pinarayi #government #leading #Kerala #starvation #Punnakkal