#PPChathu| ഓർമ്മ കരുത്തായി; കമ്മ്യൂണിസ്റ്റ് ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു കരുവാംങ്കണ്ടി കുമാരൻ - പിപി ചാത്തു

#PPChathu| ഓർമ്മ കരുത്തായി; കമ്മ്യൂണിസ്റ്റ് ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു കരുവാംങ്കണ്ടി കുമാരൻ - പിപി ചാത്തു
Mar 30, 2024 04:49 PM | By Kavya N

വളയം: (nadadpuramnews.com) മതനിരപേക്ഷ രാജ്യത്തിനായി പാർലമെൻ്റിൽ നമ്മുടെ ശബ്ദം മുഴങ്ങാൻ എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാക്കുമെന്ന പ്രഖ്യാപനവുമായി വളയത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം.

വണ്ണാർകണ്ടി - ചെക്കോറ്റ - മണലോടി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷക സംഘവും കെട്ടിപടുക്കുന്നതിൽ ത്വാഗോജ്ജ്വലമായ പങ്കുവഹിക്കുകയും ദീർഘകാലം ദീർഘകാലം സിപിഐ എം അവിഭക്ത വണ്ണാർകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരുവാംങ്കണ്ടി കുമാരൻ്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായാണ് കുടുംബ സംഗമം നടന്നത്.

അളക്കാനാവാത്ത ആത്മസമർപ്പണത്തിൻ്റെയും പാവങ്ങളുടെ പ്രസ്ഥാനത്തിനെ പോറലേൽപ്പിക്കാൻ അനുവദിക്കാത്ത കമ്മ്യൂണിസ്റ്റ് ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു കരുവാംങ്കണ്ടി കുമാരനെന്ന് സി പി ഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു പറഞ്ഞു. കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിനാചരണ കമ്മറ്റി ചെയർമാൻ ഇ.കെ കുമാരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം ദിവാകരൻ, ഏരിയാ കമ്മറ്റി അംഗം കെ.പി പ്രദീഷ്, എൻപി കണ്ണൻ മാസ്റ്റർ, കെ.എൻ ദാമോദരൻ, കെ.വിനോദൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

വർഗീയ ശക്തികൾക്കെതിരെ ഇച്ഛാശക്തിയോടെ പോരാടിയ കമ്യൂണിസ്റ്റായിരുന്ന കുമാരൻ 1997 മാർച്ച് 27ന് വളയത്തുവച്ച് ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ഏറെക്കാലം ചികിത്സയിലായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. തുടർന്ന് പ്രകടനമായെത്തിയ സി പി ഐ എം പ്രവർത്തകർ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

#Memory #became #strong #Karuvankandi #Kumaran #PPChathu #epitome #communist

Next TV

Related Stories
#attack | ഡ്രൈവർക്ക് മർദ്ദനം: വാണിമേലിൽ ഇന്ന് ഓട്ടോ പണിമുടക്ക്

May 5, 2024 07:57 AM

#attack | ഡ്രൈവർക്ക് മർദ്ദനം: വാണിമേലിൽ ഇന്ന് ഓട്ടോ പണിമുടക്ക്

അവശനായ തൊഴിലാളിയെ ഉപേക്ഷിച്ച് അക്രമികൾ പുഴ മുറിച്ച് കടന്ന്...

Read More >>
#Sunstroke  | സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

May 4, 2024 08:00 PM

#Sunstroke | സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ...

Read More >>
#precautions  | ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 07:36 PM

#precautions | ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വർധിക്കുന്ന ചൂട് മൂലം വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്....

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 4, 2024 12:42 PM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 4, 2024 12:09 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#treefell| വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

May 4, 2024 08:39 AM

#treefell| വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

ഇന്നലെ പെയ്ത മഴയിലും കാറ്റിലും വളയത്ത് മരം മുറിഞ്ഞ് വീണ് കാർ...

Read More >>
Top Stories