നാദാപുരം : (nadapuram.truevisionnews.com) വളയത്ത് കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വളയം ചെക്കോറ്റയിലെ കല്ലിക്കണ്ടി ശ്രീധര (55) നാണ് പരിക്കേറ്റത്.
ഇന്ന് രാത്രി ഏഴ് മണിയോടെ വീട്ടിനടുത്തെ റോഡിലാണ് അപകടം. പറമ്പിലെ തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വീഴുകയായിരുന്നു. ശ്രീധരൻ്റെ രണ്ട് കൈകൾക്കും പരിക്കുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#biker #injured #when #coconut #fell #in #the #ring