Featured

കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

News |
Jul 7, 2025 02:21 PM

നാദാപുരം:(nadapuram.truevisionnews.com)കണ്ണിൽ പൊടിയിടും പോലെ അടച്ച കുണ്ടും കുഴിയും വീണ്ടും അതേപടിയെ, കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ കുരുക്ക്. എന്നും പഴി കേൾക്കുന്നത് പഞ്ചായത്തും സർക്കാരും.

കല്ലാച്ചി പൈപ്പ് ലൈൻ റോഡ് ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ റോഡ് ജംഗ്ഷൻ വരെയാണ് സംസ്ഥാന പാത തകർന്ന് നിരവധി കുണ്ടും കുഴികളും രൂപപ്പെട്ടത്. ഇതിൽ പലതും വാട്ടർ അതോറിറ്റിയുടെ ജലവിതരണ കുഴൽ പൊട്ടിയതിനെ തുടർന്ന് ഉണ്ടായവയാണ്.

ലക്ഷകണക്കിന് രൂപയാണ് ഇവിടെ കുഴിയടച്ച് റീ ടാറിംഗ് നടത്താൻ ഇവിടെ മാസങ്ങളുടെ ഇടവേളയിൽ പൊതുമരാമത്ത് അധികൃതർ പൊടി പൊടിച്ചത്. അശാസ്ത്രീയമായ റീ ടാറിംഗ് കാരണം മഴ നനഞ്ഞാൽ കുഴി രൂപപ്പെടുന്ന അവസ്ഥയാണ്. ഇപ്പോൾ ഒരു മാസമായി ഇവിടെ യാത്രാ ദുരിതം ഇരട്ടിച്ചിട്ട്. കണ്ണടച്ചിരിക്കുകയാണ് പി ഡബ്യൂഡി എജ്ജിനിയർമാർ.

മണിക്കൂറുകൾ നീളുന്ന യാത്ര കുരുക്കിൽ കത്തി തീരുന്ന ഇന്ദനങ്ങളുടെ നഷ്ടം ലക്ഷങ്ങളാണ്. ആബുലൻസുകളും സ്കൂൾ വാഹനങ്ങളും ഈ ദുരിതത്തിൻ്റെ ഇരകളാണ്. കല്ലാച്ചിയിലെ യാത്രാ ദുരിതം മഴ തീരും വരെ സഹിക്കണമെന്ന സ്ഥിതിയിലാണ് ജനം.

കല്ലാച്ചി ടൗൺ നവീകരണത്തിന് രണ്ട് കോടിയുടെ പദ്ധതിക്ക് പണം അനുവദിച്ചതിനാൽ അറ്റകുറ്റ പണി മാത്രമേ പ്രതീക്ഷയുള്ളൂ. എന്നാൽ ഇത്തരം അറ്റകുറ്റപണി കാര്യക്ഷമമായി നടത്താൻ പി ഡബ്യൂഡി എജ്ജിനിയർമാർ തയ്യാറാകണം എന്ന ആവശ്യമാണ് ജനങ്ങളുടേത്.

Traffic jams continue Kallachi

Next TV

Top Stories










News Roundup






//Truevisionall