നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മേഖലയിലെ മുതിർന്ന ഫോട്ടോഗ്രാഫർ സുര്യ രമേശൻ അനുസ്മരണവും സാന്ത്വനം കുടുംബ സുരക്ഷാ പദ്ധതിയുടെ മരണാനന്തര ധനസഹായ വിതരണവും നടത്തി ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. എ.കെ.പി.എ നാദാപുരം മേഖല പ്രസിഡണ്ട് പ്രസൂൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി സാന്ത്വനം പദ്ധതി വിശദീകരണം നടത്തി.



ജില്ലാ പ്രസിഡണ്ട് ജിതിൻ വളയനാട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ദിനേശൻ,ജമാൽ കല്ലാച്ചി,അനൂപ് മണാശ്ശേരി, വി.പി പ്രസാദ്,ജയൻ രാഗം മോഹൻദാസ് കെ.എം. പ്രനീഷ്, മധു,ശിവദാസ് കുനിയിൽ എന്നിവർ സംസാരിച്ചു. ദിനിത്ത് മായ സ്വാഗതവും സുനിൽ ഷാരോൺ നന്ദിയും പറഞ്ഞു.
Surya Rameshan memorial Photographers Association distributes financial assistance