Featured

വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

News |
Jul 7, 2025 10:37 AM

നാദാപുരം: (nadapuram.truevisionnews.com) വളയത്ത് കടയ്ക്ക് നേരെ ബോംബേറ് ,എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല. വളയം നിരവുമ്മലിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ അടപ്പ് അഴിഞ്ഞ നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. ഇന്ന് രാവിലെയാണ് കടയ്ക്ക് മുന്നിൽ ബോംബ് കണ്ടെത്തിയത്.

വളയം പൊലീസ് സ്ഥലത്തെത്തി. സ്റ്റീൽ ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവുമ്മൽ സ്വദേശി നടുക്കണ്ടി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.

കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം. ബോംബ് വീണ സ്ഥലത്ത് ഒരു റബ്ബർ ഷീറ്റ് ഉണ്ടായിരുന്നു. പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം ഭീതി പരത്താനുള്ള നീക്കമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു.

Bomb thrown at shop in Valayam steel ball thrown does not explode

Next TV

Top Stories










News Roundup






//Truevisionall