നാദാപുരം : (nadapuram.truevisionnews.com)വീട്ടിലെത്തി വോട്ട് ശേഖരണം നാളെ മുതൽ. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും വീടുകളിൽ എത്തിയാണ് വോട്ട് ശേഖരണം.
കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള വയോജനങ്ങളുടെയും വീടുകൾ സന്ദർശിച്ച് വോട്ട് ശേഖരിക്കുന്ന പ്രവൃത്തി നാളെ (ഏപ്രിൽ 17) തുടങ്ങും.
നാലോ അഞ്ചോ ദിവസങ്ങൾ നീളുന്ന വോട്ടു ശേഖരണത്തിൽ 7623 ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള 10872 പേരുടെയും വീടുകളാണ് ഉദ്യോഗസ്ഥർ സന്ദർശിക്കുക.
#Home #vote #collection #tomorrow