#reestablishing | ജലം ഒഴുകട്ടെ....... ഡ്രൈനേജുകൾ പുന: സ്ഥാപിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണാൻ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ശ്രമം

#reestablishing | ജലം ഒഴുകട്ടെ.......  ഡ്രൈനേജുകൾ പുന: സ്ഥാപിച്ച്  വെള്ളക്കെട്ടിന് പരിഹാരം കാണാൻ നാദാപുരം ഗ്രാമ പഞ്ചായത്ത്‌  ശ്രമം
May 30, 2024 05:18 PM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) ഡ്രൈനേജും ആണിച്ചാലും ക്ലീൻ ചെയ്ത്‌ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ശ്രമം ആരംഭിച്ചു.

പ്ലാസ്റ്റിക്ക്‌ ബോട്ടിലും പുതപ്പടക്കമുള്ള സാധനങ്ങളും കച്ചവടസ്ഥാപനങ്ങളിലെ മാലിന്യവും ഡ്രൈനേജിൽ വലിച്ചെറിയുന്നത്‌ ഗ്രാമപഞ്ചായത്തിന്റെ പല ഭാഗത്തും കല്ലാച്ചി ടൗണിൽ പ്രത്യേകിച്ചും വെള്ളക്കെട്ടുകൾ ഉണ്ടാകാൻ ഇടയാക്കുന്നു.

വാണിമേൽ വളയം റോഡിലെ അശാസ്ത്രീയമായ ഡ്രൈനേജും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. നിരവധി വീടുകളിൽ ശുദ്ധജലം പോലും ഇല്ലാത്ത സ്ഥിതിയാണ്. ടൗണിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ പാലോറ ഭാഗത്തും വലിയകൊയിലോത്ത് ഭാഗത്തും നിലവിലുള്ള ആണിച്ചാൽ വീതിക്കൂട്ടുന്ന പ്രവൃത്തി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

വാണിയൂർ റോഡിലെ ഡ്രൈനേജ്‌ കോരിയും വെള്ളക്കെട്ടിന് പരിഹാരം കാണാൻ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്‌. തണ്ണീർ തടങ്ങളും വയലുകളും നികത്തുന്നതും നീരൊഃഉക്കുള്ള ആണിച്ചാൽ നികത്തി വഴിയുണ്ടാക്കുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്‌.

വലിയ കൊയിലോത്ത്‌ ഭാഗത്തെ തോട് പി എം കെ എസ്‌ വൈ പദ്ധതിയിലുൾപ്പെടുത്തി‌ ഗ്രാമപഞ്ചായത്ത്‌ കെട്ടി സംരക്ഷിച്ചത്‌ കൊണ്ട്‌ ഈ ഭാഗത്ത്‌ ചെറിയ ആശ്വാസമുണ്ട്‌.

പൊതുജനങ്ങളും കച്ചവടക്കാരും സഹകരിച്ചാൽ മാത്രമേ ഈ കാര്യത്തിൽ ഫലം കാണുകയുള്ളൂവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി പറഞ്ഞു.

#Nadapuram #Grama #Panchayat #effort #solve #waterlogging #by #re-establishing #drainages

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










Entertainment News