#ChedialakadavBridge | പുഴ വഴിമാറുന്നു; ചേടിയാലക്കടവ് പാലം നിർമ്മാണം കൃഷിയിടങ്ങൾ പുഴയെടുക്കുന്നു

#ChedialakadavBridge | പുഴ വഴിമാറുന്നു; ചേടിയാലക്കടവ് പാലം നിർമ്മാണം കൃഷിയിടങ്ങൾ പുഴയെടുക്കുന്നു
Jun 23, 2024 04:53 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) നാട്ടുകാർക്ക് പാലം കടക്കാനുമായില്ല, പാലം പണി തുടങ്ങിയവർ പാലം കടക്കുമുമ്പേ കൂരായണ പറഞ്ഞ് പോയതോടെ ഈ നാട് പരഗതിയിലായിരിക്കുകയാണ്.

ഒരു നാടിൻ്റെയാകെ സ്വപ്ന പദ്ധതി , ചെക്യാട് - തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെട്യാലക്കടവ് പാലം പണി പാതി വഴിയിൽ തന്നെ. പാലം കരാറുകാരൻ പുഴ നികത്തി തൂണുകൾ പണിത് പാതിവഴിയിലാക്കി അതിൻ്റെ പണവും വാങ്ങി മുങ്ങി.

എന്നാൽ പാലവുമില്ല, പുഴയോ രാവും ഇല്ല എന്ന അവസ്ഥയിലാണ് നാട്ടുകാർ. പുഴ ഗതി മാറി ഒഴുകുകയാണ് ഇപ്പോൾ. ചെട്യാലക്കടവ് പാലം നിർമാണത്തിന് നിർമ്മാണം സാമഗ്രികൾ കൊണ്ടു പോകുന്നതിന് പുഴ നികത്തിയ മണ്ണ് പുഴയിൽ നിന്നും മാറ്റാതത്തതാണ് പുഴ ഗതി മാറാനിടയാക്കിയത്.

കാലവർഷം ശക്തമായി കുത്തി ഒലിച്ചുവരുന്ന വെള്ളത്തിൽ പുഴ ഗതിമാറി ഒഴുകി. ചെടിയാലക്കടവ് മുടവന്തേരി ഭാഗത്ത് കൃഷിഭൂമിയിൽ മണ്ണിടിഞ്ഞു.

തെങ്ങും മറ്റും വെള്ളത്തിലായി. മൺതിട്ട ഒഴുക്കിന് തടസ്സമാവുകയാണ്. നടുവിലൂടെ ഒഴുകേണ്ട വെള്ളം മുടവന്തേരി ഭാഗത്തേക്ക് ഒഴുകി എത്തുകയും തീരത്തെ ഇടിച്ചു മുമ്പോട്ട് പോവുകയും ചെയ്തതോടെ കൂടുതൽ മരങ്ങൾ കടപുഴകി.

നാട്ടുകാർ വലിയ ആശങ്കയിലാണ് അടിയന്തര ഇടപെടൽ അത്യാവശ്യമാണ്. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഉടൻ ഉണർന്ന് പ്രവൃത്തിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങൾ സംഭവിക്കും.

#The #river #diverted #Construction #Chedialakadav #Bridge #taking #away #the #farmlands

Next TV

Related Stories
അരൂര്‍ കോവിലകം നവീകരണ കലശം വെള്ളിയാഴ്ച തുടങ്ങും

Apr 1, 2025 08:49 PM

അരൂര്‍ കോവിലകം നവീകരണ കലശം വെള്ളിയാഴ്ച തുടങ്ങും

നാലിന് രാവിലെ എട്ടിന് സ്ഥലപുണ്യാഹത്തോടെയാണ്...

Read More >>
നാദാപുരത്തെ സ്ഫോടനം; പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായി പൊലീസ്; രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊർജിതം

Apr 1, 2025 08:25 PM

നാദാപുരത്തെ സ്ഫോടനം; പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായി പൊലീസ്; രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊർജിതം

പരിക്കേറ്റവരെ കൂടാതെ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു...

Read More >>
പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച് പെരുന്നാൾ ആഘോഷം; നാദാപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

Apr 1, 2025 07:39 PM

പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച് പെരുന്നാൾ ആഘോഷം; നാദാപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

വാണിമേൽ കുളപ്പറമ്പ്, ഭൂമിവാതുക്കൽ എന്നിവിടങ്ങളിലാണ് പടക്കംപൊട്ടിച്ചത്....

Read More >>
ആഷിദയും മക്കളും മണാലിയിലേക്ക് പുറപ്പെട്ടതായി പൊലീസിന് വിവരം; ബന്ധുക്കൾ ഡൽഹിയിൽ എത്തി

Apr 1, 2025 05:18 PM

ആഷിദയും മക്കളും മണാലിയിലേക്ക് പുറപ്പെട്ടതായി പൊലീസിന് വിവരം; ബന്ധുക്കൾ ഡൽഹിയിൽ എത്തി

ആഷിദയെയും മക്കളെയും കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിന്റെ സഹായവും...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 1, 2025 05:14 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
പെരുന്നാൾ സമ്മാനം; മുടവന്തേരിയിൽ പുത്തൻപുരയിൽ റോഡ് നാടിന് സമർപ്പിച്ചു

Apr 1, 2025 04:54 PM

പെരുന്നാൾ സമ്മാനം; മുടവന്തേരിയിൽ പുത്തൻപുരയിൽ റോഡ് നാടിന് സമർപ്പിച്ചു

മുടവന്തേരിയിൽ ജനകീയമായി നിർമ്മിച്ച പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup