നാദാപുരം : (nadapuram.truevisionnews.com) പെരുന്നാളാഘോഷത്തിന്റെ മറവിൽ പൊതുസ്ഥലത്തുവെച്ച് പടക്കം പൊട്ടിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ .

നാദാപുരം കല്ലാച്ചി സ്വദേശികളായ പുത്തൻപുരയിൽ മുഹമ്മദ് നൗഫിക്ക് (27) , മത്തത്ത് സജീർ (27) , നടുവത്ത് ഇമ്രാൻ ഖാൻ( 29) എന്നിവരെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത് .
വാണിമേൽ കുളപ്പറമ്പ്, ഭൂമിവാതുക്കൽ എന്നിവിടങ്ങളിലാണ് പടക്കംപൊട്ടിച്ചത്. കുളപ്പറമ്പിൽ പൊലീസ് ഒട്ടേറെത്തവണ വിലക്കിയെങ്കിലും പടക്കംപൊട്ടിക്കുന്നത് തുടർന്നു. തിരക്കേറിയ കല്ലാച്ചി -നാദാപുരം റോഡിൽവെച്ച് പടക്കംപൊട്ടിച്ചതുമൂലം ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പടക്കംപൊട്ടിക്കുന്ന സംഘം പിൻവാങ്ങിയത്. കുളപ്പറമ്പിൽ പടക്കംപൊട്ടിക്കുന്ന രംഗങ്ങൾ പൊലീസുതന്നെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. കല്ലാച്ചിയിൽ പടക്കംപൊട്ടിക്കുന്ന രംഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം രണ്ടുസ്ഥലത്തായി 65 ആളുടെ പേരിൽ പോലീസ് കേസെടുത്തു. വാണിമേൽ ഭൂമിവാതുക്കൽ ടൗണിൽ 50 ആളുടെപേരിലും കല്ലാച്ചി ടൗണിൽ 15 ആളുടെ പേരിലുമാണ് കേസെടുത്തത്.
#Three #people #custody #celebrating #Eid #bursting #crackers #public #place #Nadapuram