---
title: "#agriculture | അരുത് കൃഷിയോട്; ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നു "
english_title: "#Arut #agriculture; #Chelam, #anti-socials#destroy #agricultural #crops"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215911/arut-agriculture-chelam-anti-socialsdestroy-agricultural-crops"
published_at: "2024-06-29T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f9e373cb8c_krishi.jpg"
keywords: []
---

# #agriculture | അരുത് കൃഷിയോട്; ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നു 

> **Lead Summary:** ** വളയം:[** അരുത് ഈ ക്രൂരത കൃഷിയോടെങ്കിലും, ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നത് പതിവാകുന്നു.കാവുന്തറ കണാരൻ ,ആർ.പി അമ്മദ്ഹാജി എന്നിവരുടെ കൃഷിയിടത്തെ വിളവെടുക്കാനായ വാഴകളും കവുങ്ങും തൈകളും വെട്ടിനശിപ്പിച്ചു.

## Article Content

** വളയം:[** അരുത് ഈ ക്രൂരത കൃഷിയോടെങ്കിലും, ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നത് പതിവാകുന്നു.കാവുന്തറ കണാരൻ ,ആർ.പി അമ്മദ്ഹാജി എന്നിവരുടെ കൃഷിയിടത്തെ വിളവെടുക്കാനായ വാഴകളും കവുങ്ങും തൈകളും വെട്ടിനശിപ്പിച്ചു.

സാമൂഹിക വിരുദ്ധരുടെയും പ്രദേശത്തെ മദ്യപാനികളുടെയും രാത്രികാല അഴിഞ്ഞാട്ടങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം കൃഷി നാശത്തിന് ഇരയായ കാവുന്തറ കണാരൻ ആർ.പി അന്മത്ഹാജി എന്ന കർഷകരുടെ കൃഷിസ്ഥലങ്ങളും വീടും നേതാക്കൾ സന്ദർശിച്ചു.

കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി രവീഷ് വളയം, സംസ്ഥാന നിർവ്വാഹക സമിതി അംഗം തയ്യിൽ നാണു, ജില്ലാ സെക്രട്ടറി സുശാന്ത് വളയം, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് സുനിൽ കാവുന്തറ കർഷക കോൺഗ്രസ്സ് വളയം മണ്ഡലം പ്രസിഡണ്ട് സുരേന്ദ്രൻ പി.കെ എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215911/arut-agriculture-chelam-anti-socialsdestroy-agricultural-crops)