#agriculture | അരുത് കൃഷിയോട്; ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നു

#agriculture | അരുത് കൃഷിയോട്; ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നു
Jun 29, 2024 11:09 AM | By Sreenandana. MT

 വളയം:(nadapuram.truevisionnews.com) അരുത് ഈ ക്രൂരത കൃഷിയോടെങ്കിലും, ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നത് പതിവാകുന്നു.കാവുന്തറ കണാരൻ ,ആർ.പി അമ്മദ്ഹാജി എന്നിവരുടെ കൃഷിയിടത്തെ വിളവെടുക്കാനായ വാഴകളും കവുങ്ങും തൈകളും വെട്ടിനശിപ്പിച്ചു.

സാമൂഹിക വിരുദ്ധരുടെയും പ്രദേശത്തെ മദ്യപാനികളുടെയും രാത്രികാല അഴിഞ്ഞാട്ടങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം കൃഷി നാശത്തിന് ഇരയായ കാവുന്തറ കണാരൻ ആർ.പി അന്മത്ഹാജി എന്ന കർഷകരുടെ കൃഷിസ്ഥലങ്ങളും വീടും നേതാക്കൾ സന്ദർശിച്ചു.

കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി രവീഷ് വളയം, സംസ്ഥാന നിർവ്വാഹക സമിതി അംഗം തയ്യിൽ നാണു, ജില്ലാ സെക്രട്ടറി സുശാന്ത് വളയം, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് സുനിൽ കാവുന്തറ കർഷക കോൺഗ്രസ്സ് വളയം മണ്ഡലം പ്രസിഡണ്ട് സുരേന്ദ്രൻ പി.കെ എന്നിവർ സന്ദർശിച്ചു.

#Arut #agriculture; #Chelam, #anti-socials#destroy #agricultural #crops

Next TV

Related Stories
#powerliftingchampion | പവർ ലിഫ്റ്റിംഗ് ചാമ്പ്യന്  നാടിന്റെ സ്നേഹാദരം

Jul 3, 2024 08:49 PM

#powerliftingchampion | പവർ ലിഫ്റ്റിംഗ് ചാമ്പ്യന് നാടിന്റെ സ്നേഹാദരം

ചേലാംകണ്ടി മജീദിന്റെ മകൻ മുഹമ്മദ് ഷംനാസിന് നാടിന്റെ...

Read More >>
#KrishiBhawan | കൃഷിമന്ത്രിയെ  നേരിൽകണ്ടു; ജീർണ്ണാവസ്ഥയുള്ള തൂണേരി കൃഷി ഭവൻ പുതുക്കി പണിയണം

Jul 3, 2024 04:52 PM

#KrishiBhawan | കൃഷിമന്ത്രിയെ നേരിൽകണ്ടു; ജീർണ്ണാവസ്ഥയുള്ള തൂണേരി കൃഷി ഭവൻ പുതുക്കി പണിയണം

തുണേരി പഞ്ചായത്ത് പ്രസിഡൻറ് സുധാ സത്യൻ നിവേദനം...

Read More >>
#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു

Jul 3, 2024 11:55 AM

#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു

ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ദേവി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories