Jul 2, 2024 05:35 PM

നാദാപുരം : (nadapuram.truevisionnews.com) കോളേജ് ക്യാമ്പസ്സിൽ വെച്ച് എസ് എഫ് ഐ വിദ്യാർത്ഥികളെ എം എസ് എഫ് വിദ്യാർത്ഥികൾ ക്രൂരമായി മർദ്ധിക്കുന്നതിൻ്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.

ഇതിനിടെ വിദ്യാർത്ഥി സംഘർഷം പതിവായതിനാൽ കോളേജ് നാല് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനം.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം ഗവ കോളജിൽ എം എസ് എഫ് പ്രവർത്തകർ ആസൂത്രിതമായിമായി എസ് എഫ് ഐ പ്രവർത്തകരെ അക്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത് എന്നാണ് എസ്എഫ്ഐ വിശദീകരണം.

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നാദാപുരം ഗവ കോളജ് വെള്ളിയാഴ്ച്ച വരെ അടക്കാൻ തീരുമാനിച്ചു. സ്റ്റാഫ് കൗൺസിൽ യോഗം ചേന്നാണ് തീരുമാനമെടുത്തത്.

വിദ്യാർത്ഥികൾ ഓൺലൈനായി ക്ലാസുകൾ നല്കുമെന്ന് പ്രിൻസിപ്പൾ ജേക്കബ് വർഗ്ഗീസ് പറഞ്ഞു. കഴിഞ്ഞ ശനി നാദാപുരം ഗവ. കോളജിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച എസ്എഫ്ഐ പ്രവർത്തികരെ അധ്യാപകരും വിദ്യാർത്ഥികളുടെ മുന്നിലിട്ട് എംഎസ്എഫ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചിരുന്നു.

ഇതിൻ്റെ തുടർച്ചയായി തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായി. നാദാപുരം പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. സർവ്വകക്ഷി രാഷട്രീയ നേതൃത്വവും പൊലീസും നാട്ടുകാരും ചേർന്നുണ്ടാക്കിയ സമാധാന അന്തരീക്ഷം തകർക്കാനാണ് എംഎസ്എഫ് പ്രവർത്തകരുടെ നീക്കമെന്നും കോളജിൽ അക്രമം നടത്തുന്നവർക്ക് വൈസ് പ്രിൻൻസിപ്പൾ ഇൻ ചാർജ് വഹിക്കുന്ന നരിക്കൂട്ടുംചാൽ സ്വദേശിയായ യുവ അധ്യാപകൻ പിന്തുണ നല്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം മേഖലയിലെ കോളജ് ക്യാമ്പസ് പരിസരം കലാപകേന്ദ്രമാക്കാൻ എംഎസ്എഫ് പ്രവർത്തകർ ആസൂത്രിത നീക്കം നടത്തുന്നതായി എസ് എഫ് ഐ ആരോപിച്ചു.

സർവ്വകക്ഷി രാഷട്രീയ നേതൃത്വവും പൊലീസും നാട്ടുകാരും ചേർന്നുണ്ടാക്കിയ സമാധാന അന്തരീക്ഷം തകർക്കാനാണ് ക്രിമിനൽ സംഘത്തിൻ്റെ നീക്കമെന്നും എസ് എഫ് ഐ എസ് എഫ് ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം നാദാപുരം ഗവ കോളജിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച എസ് എഫ് ഐ പ്രവർത്തകരെ അധ്യാപകരും വിദ്യാർത്ഥികളുടെ മുന്നിലിട്ട് ക്രൂരമായാണ് മർദ്ദിച്ചത്.

ഒരാഴ്ച്ച മുൻപ് എംഇടി കോളജിലും എംഎസ്എഫ് അക്രമം നടത്തിയിരുന്നു. നേരത്തെ കോളജ് പരിസരത്തെ സംഘർഷങ്ങൾ പുറത്തേക്ക് വ്യാപിപ്പിക്കുകയും കല്ലാച്ചി അടക്കമുള്ള ടൗണിൽ സംഘർഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

അടുത്ത കാലത്തായി നടക്കുന്ന സംഭവ വികാസങ്ങൾ കോളജ് പരിസരം വീണ്ടും സംഘർഷഭരിതമാക്കുകയാണ്. ഏതാനും ചില എം. എസ്. എഫ് ക്രിമിനൽ സംഘത്തെ ഉപയോഗിച്ചാണ് സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

പരിസരത്തെ വീടുകളിലടക്കം ഓടിക്കയറി വീട്ടിൽ സൂക്ഷിച്ച വസ്തുക്കൾ ഒക്കെ എടുത്തായിരുന്നു ഏറ്റുമുട്ടൽ. സമീപത്തെ പല വീടുകൾക്കും, ചില കച്ചവട സ്ഥാപനങ്ങൾക്കും ഏറെ നാശനഷ്ടം സംഭവിക്കുകയുണ്ടായി.

കടയിൽ ജോലി ചെയ്തിരുന്ന രണ്ടു പേർക്കും മർദ്ദനമേൽക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെ സ്വന്തം വാഹനങ്ങളും, വാഹനത്തിൽ സൂക്ഷിച്ച മൊബൈലുകളും ഉപേക്ഷിച്ചാണ് അക്രമത്തിൽ ഏർപ്പെട്ടവർ രക്ഷപ്പെട്ടത്.

മൊബൈലും വാഹനങ്ങളും പിന്നീട് നാട്ടുകാർ പ്രിൻസിപ്പലിനെ ഏൽപിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് പരിസരത്തെ നാട്ടുകാർ യോഗം ചേർന്ന് കോളജ് പ്രിൻസിപ്പലിനെ കാണുകയും നാട്ടുകാരുടെ ആവശ്യപ്രകാരം അക്രമണത്തിൽ ഏർപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു.

വിദ്യാർഥികൾ അന്യായമായി രാത്രി എട്ടുമണി വരെയൊക്കെ കോളജ് ക്യാമ്പസിൽ തങ്ങുന്നതായി നാട്ടുകാർ യോഗത്തിൽ പരാതി ഉന്നയിച്ചു.ഇതേ തുടർന്ന് കോളജ് വിട്ടാൽ നാലു മണിയോടെ ഗേറ്റ് അടച്ചിടാനും, സെക്യൂരിറ്റിക്കാരെ ഉപയോഗിച്ച് പരിശോധന നടത്താനും തീരുമാനിച്ചു.

എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥികൾ തന്നെ ധാരണ തെറ്റിക്കുകയും വൈകുന്നേരം വരെ കോളജിൽ തമ്പടിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.

കോളജ് അധികൃതർ വിദ്യാർഥികളെ കൊമ്പൗണ്ടിനുള്ളിൽ പൂട്ടിയിട്ടതായി ആരോപിച്ച് എം എസ് എഫ് കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു.


#Brutal #scene #Student #conflict #Nadapuram #Govt #College #closed

Next TV

Top Stories