Featured

#ChetyalakadavRiver | ഒടുവിൽ ഉണർന്നു; ചെട്യാലക്കടവ് പുഴയിലെ മണ്ണ് നീക്കൽ തുടങ്ങി

News |
Jul 4, 2024 03:01 PM

നാദാപുരം :(nadapuram.truevisionnews.com) നാട്ടുകാരുടെ പ്രതിഷേധവും കർഷകരുടെ കണ്ണീരും ജനപ്രതിനിധികളുടെ ഇടപെടലും ട്രൂവിഷൻ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ജനസമക്ഷം എത്തിച്ചതോടെ ഒടുവിൽ അധികൃതർ ഉണർന്നു.

കരാറുകാർ തന്നെ ചെട്യാലക്കടവ് പുഴയിലെ മണ്ണ് നീക്കൽ ആരംഭിച്ചു. പാലം നിർമ്മാണത്തിൻ്റെ ഭാഗമായി പുഴ നികത്തിയ മൺത്തിട്ടയാണ് കാരാറുകാരൻ നീക്കി തുടങ്ങി.

മണ്ണ് നീക്കത്തിനെതുടർന്ന് പുഴഗതി മാറി ഒഴുകി ചെടിയാലക്കടവ് തീരം ഇടിഞ്ഞ് വീഴുകയും വൈദ്യുതി തൂണുകൾ പൊട്ടി ലൈൻ പുഴയിൽ വീഴുകളും കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു.

പുഴയിൽ കൂടി ഒഴുകേണ്ട വെള്ളം മുടവന്തേരി ഭാഗത്തേക്ക് ഒഴുകി എത്തുകയും തീരത്തെ ഇടിച്ചു മുമ്പോട്ട് പോവുകയുമായിരുന്നു.

പാലത്തിന്റെ നിർമാണത്തിലിരിക്കുന്ന തൂണും അപകടത്തിലായി. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധാ സത്യനും വൈ പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ആവശ്യത്തെ ഇ കെ വിജയൻ എംഎൽഎ അധികൃതരുടെ ശ്രദ്ധയിൽ എണ്ണിച്ചു.

ഒടുവിൽ എംഎൽഎയുടെ നിർദ്ദേശ പ്രകാരമാണ് അടിയന്തിരമായി പുഴയിലെ മണ്ണ് ജെസിബി ഉയോഗിച്ച് നീക്കാൻ തുടങ്ങിയത്.

#Finally #woke #up; #Removal #soil #from #Chetyalakadav #River #has #started

Next TV

Top Stories