വളയം: (nadapuram.truevisionews.com)ഡോക്ടർമാർ ഇല്ലാതതിൻ്റെ പേരിൽ ആശുപത്രി അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് വളയം ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ സൂചനാ സമരവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത് .
ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഒ പി പ്രവർത്തിച്ചിരുന്നില്ല. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ആശുപത്രി പ്രവർത്തനം ഇല്ലെന്ന് അറിയിച്ചത്.
എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത സാധാരണ രോഗികൾ ചികിത്സ തേടി എത്തിയപ്പോൾ നിരാശരായി മടങ്ങേണ്ടി വന്നു. കോൺഗ്രസ് നേതാക്കൾ അന്വേഷിച്ച് എത്തിയപ്പോൾ ഡോക്ടർ അവധിയിലാണെന്ന മറുപടിയാണ് ലഭിച്ചത്.
ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലെന്നും മനസ്സിലായി. ഉള്ള ഡോക്ടർമാർ തന്നെ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്.
ആശുപത്രിയോട് സർക്കാറു ബ്ലോക്ക് പഞ്ചായത്ത് അധികൃർ കാണിക്കുന്ന അവണനയിൽ പ്രതിഷേധിച്ച് വളയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ആസ്പത്രിക്ക് മുന്നിൽ ധർണ്ണയും നടത്തി.
ഡി സി സി മെമ്പർ കെ കൃഷ്ണൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രാജൻ ചന്ദ്രോത്ത്, എ പി ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർ സുശാന്ത് വളയം.
സുരേന്ദ്രൻ പി, മഹമൂദ് എംപി ,രാജൻ പനമ്പറ്റ, രവീന്ദ്രൻ എൻ കെ . സക്കറിയ എം.പി, രാജൻ എ പി. ശ്രീജിൻ ടി. വിഎന്നിവർ നേതൃത്വം നൽകി.
#Don't #close #the #hospital #Valayam #Govt. #Congress #workers #staged #demonstration #family #health #center