നാദാപുരം :(nadapuram.truevisionnews.com) കല്ലാച്ചി - വാണിമേൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. ഒഴിവായത് വലിയ അപകടം . ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

അപകടാവസ്ഥയിലായ മരം നാദാപുരം അഗ്നിരക്ഷാ സേന നീക്കം ചെയ്തു. കല്ലാച്ചി വാണിമേൽ റോഡിൽ പാണ്ഡ്യൻ്റവിട രാജൻ എന്നയാളുടെ പറമ്പിലെ രണ്ട് തെങ്ങ്, ഒരു മരം എന്നിവ കനത്ത മഴയിൽ കടപുഴകി വീണ്.
അപകട സമയത്ത് വാഹനങ്ങളോ കാൽ നടയാത്രക്കാരോ കടന്ന് പോകാതതിനാൽ വലിയ ദുരന്തം ഒഴിവായി.
എന്നാൽ ഗതാഗത തടസ്സം ഉണ്ടാവുകയും നാദാപുരത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റും നാട്ടുകാരും കെ എസ് ഇ ബി അധികൃതരും ചേർന്ന് നടത്തിയ പ്രവർത്തനത്തിൽ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
തിരക്കേറിയ റോഡിൽ രാവിലെ സമയത്ത് ഉണ്ടായ അപകടത്തിൽ ഭാഗ്യവശാൽ അത്യാഹിതങ്ങൾ ഒന്നും സംഭവിച്ചില്ല. നാദാപുരം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഐ ഉണ്ണികൃഷ്ണ്ണൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ കെ.ബി സുകേഷ് , ആർ ജിഷ്ണു , കെ ദിൽറാസ്, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ അനീഷ് എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
#Avoidance #great #dangee #Trees #fell #on #Kallachi #vanimel #road