---
title: "#ganja | കടവത്തൂരിൽ കഞ്ചാവ് വേട്ട; വീട്ടിൽ നിന്നും 315 ഗ്രാം കഞ്ചാവും, അളവുതൂക്കമെഷീനും പിടികൂടി"
english_title: "#Ganja #poaching #Kadavathur #315 #grams #ganja #weighing #machine #seized #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219806/ganja-poaching-kadavathur-315-grams-ganja-weighing-machine-seized-house"
published_at: "2024-07-14T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66934a758cc97_keralapolice.jpg"
keywords: []
---

# #ganja | കടവത്തൂരിൽ കഞ്ചാവ് വേട്ട; വീട്ടിൽ നിന്നും 315 ഗ്രാം കഞ്ചാവും, അളവുതൂക്കമെഷീനും പിടികൂടി

> **Lead Summary:** **കടവത്തൂർ ( നാദാപുരം ) : **കടവത്തൂർ ടൗണിലെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 315 ഗ്രാം കഞ്ചാവും, അളവുതൂക്ക മെഷ്യനും പിടികൂടി.

## Article Content

**കടവത്തൂർ ( നാദാപുരം ) : **കടവത്തൂർ ടൗണിലെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 315 ഗ്രാം കഞ്ചാവും, അളവുതൂക്ക മെഷ്യനും പിടികൂടി.

പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരത്തെത്തുടർന്ന് കൊളവല്ലൂർ സി.ഐ സുമിത്ത് കുമാറിൻ്റെ നിർദേശപ്രകാരം എസ്.ഐ പി.വി പ്രശോഭിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടവത്തൂർ പാലത്തായി റോഡിൽ കാരേൻ്റ കീഴിൽ മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

മുകൾ നിലയിലെ മുറിയിൽ നിന്നും, സമീപത്തെ കൂടയിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്. പൊലിസിൻ്റെ സാന്നിധ്യമറിഞ്ഞ് റിയാസ് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരായ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219806/ganja-poaching-kadavathur-315-grams-ganja-weighing-machine-seized-house)