വാണിമേൽ:(nadapuram.truevisionnews.com) ദുരിതപൂർണമായ ജീവിതാനുഭവങ്ങൾ പകർത്തിയ അബ്ദുല്ല വാണിമേലിൻ്റെ ഞാൻ പിന്നിട്ട വഴികൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകം പ്രകാശനം ചെയ്തു. ചക്കരക്കല്ല് പോലീസ് സബ് ഇൻസ്പെക്ടർ എം.പി.ആസാദ് ആദ്യ പ്രതി ഏറ്റുവാങ്ങി.
എം.എ. വാണിമേൽ അധ്യക്ഷനായി. ജാഫർ വാണിമേൽ പുസ്തക പരിചയം നടത്തി. നാസയിൽ സന്ദർശനം നടത്തി റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ട് ഗോൾഡ് മെഡൽ നേടിയ ഹാഗി ഹാദിയയെ അനുമോദിച്ചു.
എൻ.കെ.മൂസ മാസ്റ്റർ, കെ.എം.മോഹൻദാസ് മാസ്റ്റർ, എം.കെ.അഷ്റഫ് മാസ്റ്റർ റഷീദ് കോടിയൂറ, ആരിഫ ഖാലിദ്, കെ. ആശിഷ്, എം.പി.റഹ്മത്ത്, ജാഫർ മാമ്പിലാൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഹാജറാ യൂസഫ് സ്വാഗതവും ഗ്രന്ഥകാരൻ അബ്ദുല്ല വാണിമേൽ മറുമൊഴിയും സലിം.എ.റഹ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന് ഫാത്തിമ, നസ്രീൻ എന്നിവരും ആശാനും മക്കളും ടീംസും നടത്തിയ ഇശൽ വിരുന്നും അരങ്ങേറി.
#The #paths #followed #Abdullah #vanimelin's #book #was #released