#CVMVanimeel | അനുമോദന സംഗമം: രാഷ്ട്രീയ പ്രവർത്തകർ പുതിയ കാലത്തെ വായിച്ചെടുക്കണം - സി.വി.എം വാണിമേൽ

#CVMVanimeel | അനുമോദന സംഗമം: രാഷ്ട്രീയ പ്രവർത്തകർ പുതിയ കാലത്തെ വായിച്ചെടുക്കണം - സി.വി.എം വാണിമേൽ
Jul 29, 2024 10:48 AM | By ADITHYA. NP

വാണിമേൽ:(nadapuram.truevisionnews.com) രാഷ്ട്രീയ പ്രവർത്തകർ പുതിയ കാലത്തെ വയിച്ചെടുക്കാൻ പരിസരങ്ങളെക്കുറിച്ച് ബോധവാൻമാരാവണമെന്നും വർത്തമാനകാല രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നതിൽ മുസ്ലിം ലീഗ് നേതൃത്വം വിജയിച്ചതിൻ്റെ പ്രതിഫലനമാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം സി.വി.എം വാണിമേൽ.

ഭൂമിവാതുക്കൽ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഫണ്ട് സമാഹരണത്തിൽ മികച്ച മുന്നേറ്റം നടത്തിയ വാർഡ് കമ്മിറ്റികൾക്കും പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിക്കുമുള്ള ഉപഹാരം മുസ്ലിം ലീഗ് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി സമ്മാനിച്ചു.

പഞ്ചായത്ത് ലീഗ് കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിൽ മികവുലർത്തിയ വാർഡ് കമ്മിറ്റികൾക്ക് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്‌മ എന്നിവർ ഉപഹാരം നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി സൂപ്പി ഹാജി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല സ്വാഗതം പറഞ്ഞു.

മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം കെ അഷ്റഫ്, വി കെ മൂസ മാസ്റ്റർ, വി കെ കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് ഭാരവാഹികളായ പി പി അമ്മദ്, നടുക്കണ്ടി മൊയ്തു, വി കെ സാബിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി അസ്ലം കളത്തിൽ നന്ദി പറഞ്ഞു.

#Congratulatory #meeting #Political #activists #should #read #new #age #CVM #Vanimeel

Next TV

Related Stories
റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

May 12, 2025 08:30 PM

റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് വിളംബര ജാഥ...

Read More >>
പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 12, 2025 07:12 PM

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

May 12, 2025 04:25 PM

വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം ...

Read More >>
സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

May 12, 2025 02:00 PM

സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം...

Read More >>
Top Stories










Entertainment News