#rescued | അനുമോദന പ്രവാഹം; ഒഴുക്കിൽപ്പെട്ട എട്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി യുവാവ്

#rescued  | അനുമോദന പ്രവാഹം;  ഒഴുക്കിൽപ്പെട്ട എട്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി യുവാവ്
Aug 7, 2024 11:52 AM | By ADITHYA. NP

വാണിമേൽ:(nadapuram.truevisionnews.com) പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട എട്ടു വയസ്സു കാരനെ സാഹസികമായി രക്ഷപ്പെടുത്തിയ വാണിമേൽ മാമ്പിലാക്കൂൽ ശാഖ യൂത്ത് ലീഗ് സെക്രട്ടറി എം കെ ഫൈസലിന് അനുമോദന പ്രവാഹം.

കടമേരി ചാലിൽ മൻസൂറിന്റെയും മണ്ടോക്കണ്ടി ചപ്പാളി ജാസ്മിനയുടെയും മകൻ അബ്ദു‌ൽ വാജിദിനെയാണ് രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെ 9ന് മണ്ടോക്കണ്ടിയിലെ പാണ്ടിക്കടവ് പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടതോടെ പുഴക്കരയിൽ അലക്കുകയായിരുന്ന സ്ത്രീകൾ ബഹളം വെക്കുകയായിരുന്നു.

വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരം പ്രദേശത്തെ മലിനമായ കിണറുകൾ വൃത്തിയാക്കുന്ന സംഘത്തിന് നേതൃത്വം നൽകുന്ന ഫൈസൽ ബഹളം കേട്ട് ഓടിയെത്തി പുഴയിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

ഫൈസലിന് വാണിമേൽ ഗ്രാമ പഞ്ചായത്ത് അംഗം എം കെ മജിദ് ഉപഹാരം നൽകി. അഷ്റഫ് കൊറ്റാല, നടുക്കണ്ടി മൊയ്തു, സി വി മൊയ്തീൻ ഹാജി, മൊയ്തു കൊറ്റാല, ഇബ്രാഹിം,മുസ്ലിം യൂത്ത് ലീഗ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയും ഫൈസലിനെ അനുമോദിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെകെ നവാസ് ഉപഹാര സമർപ്പണം നടത്തി.

ജാഫർ ദാരിമി ഇരുന്നലാട് അധ്യക്ഷനായി. അശ്റഫ് കൊറ്റാല അനുമോദന പ്രസംഗം നടത്തി.കെ വി കുഞ്ഞമ്മദ്, നടുക്കണ്ടി മൊയ്‌തു, എം കെ അശ്റഫ്, പറമ്പത്ത് റസാഖ്, കെ സി അബ്ദുല്ലക്കുട്ടി നിസാമി, റംഷിദ് ചേരനാണ്ടി, അസ്ക്കർ കെപി, കെ ടി കെ റാഷിദ്, എ കെ സമീർ, അൻഷിൽ വെള്ളിയോട് അൻസിഫ് താഴെ വെള്ളിയോട്, സാലിം മാങ്കാവിൽ, പിപി ഫൻസീർ, ഹസീം സംബന്ധിച്ചു. ഒപി മുഹമ്മദ്, യൂനുസ് മുളിവയൽ നന്ദിയും പറഞ്ഞു.

#flow #approval #young #man #rescued #eight #year #old #boy #caught #current

Next TV

Related Stories
റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

May 12, 2025 08:30 PM

റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് വിളംബര ജാഥ...

Read More >>
പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 12, 2025 07:12 PM

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

May 12, 2025 04:25 PM

വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം ...

Read More >>
സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

May 12, 2025 02:00 PM

സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം...

Read More >>
Top Stories










Entertainment News