നാദാപുരം:(nadapuram.truevisionnews.com)പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ക്ലബ്ബ് പരിസരത്ത് ദേശീയ പതാക ഉയർത്തികൊണ്ട് സ്വാതന്ത്ര്യദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ദുരന്തത്തിലും തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലും ജീവൻ നഷ്ടമായ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വളയം സബ് ഇൻസ്‌പെക്ടർ രമേശൻ ദേശീയ പതാക ഉയർത്തി.
ക്ലബ്ബ് സെക്രട്ടറി ശ്രീ ഷാജി പി സി സ്വാഗതം ആശംസിച്ചു.
പ്രണവം ബോയ്സ് വിങ് പ്രതിനിധി ഋഷികേശ് അനുശോചനം അറിയിച്ചുകൊണ്ട് സംസാരിച്ചു.
പ്രണവത്തിന്റെ വിവിധ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
#Independence #Day #Celebration #Pranavam #Achamveedu #hoisted #national #flag #without #celebrations