വാണിമേൽ: വിലങ്ങാട് മലയോരത്തെ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായി ക്കാൻ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'കാരുണ്യ ഹസ്തം' പദ്ധതിക്ക് തുടക്കമായി.
വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യാപാരി മജീദ് കുയ്തേരിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം നിർവഹിച്ചു.
കാരുണ്യ പ്രവർത്തന രംഗത്ത് കലാ സാംസ്കാരിക കൂട്ടായ്മകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡൻറ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷറഫ് ടി കൊടുവള്ളി സ്വാഗതം പറഞ്ഞു .
വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി സുരയ്യ, സി കെ സുബൈർ, എൻ കെ മൂസ മാസ്റ്റർ, ഫാത്തിമ കണ്ടിയിൽ, എം കെ മജീദ്, വി കെ മൂസ, ഡോ. ബാസിത് വടക്കയിൽ, രവീഷ് വളയം, ജമാൽ കോരങ്കോട്ട്, എൻ കെ മുത്തലിബ്, സുലൈമാൻ മണ്ണാറത്ത്, സി വി അഷ്റഫ്, എ പി കെ ഷമീന, മൊയ്നു കൊടുവള്ളി, മുഹമ്മദ് മാസ്റ്റർ ഉള്ളിയേരി, അബൂബക്കർ മാസ്റ്റർ പേരാമ്പ്ര, മണ്ടോടി ബഷീർ മാസ്റ്റർ, സി കെ അഷ്റഫ്, പി ടി മഹമൂദ്, അഷ്‌റഫ് മാസ്റ്റർ, റഷീദ് കോടിയൂറ, ടി കെ അനിഷത്ത്, പി ഷമീമ, ടി കെ അബ്ദുനാസർ, ജിജിന സുരേഷ്, പി പി സൗദ, തുടങ്ങിയവർ സംസാരിച്ചു.
വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹ ങ്ങൾ സംസ്കരിക്കുന്നതിന് നേതൃത്വം നൽകിയ മുഹമ്മദ് മാസ്റ്റർ ഉള്ളിയേരിയെ ഷാഫി പറമ്പിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
#hand #mercy #Mapila #Kala #Academy #lends #helping #hand #victims #Vilangad