വാണിമേൽ: (nadapuram.truevisionnews.com)നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.
വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രായമാകുന്നതിനോടൊപ്പം ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ആയുഷ് വകുപ്പ് വയോജനങ്ങൾക്കായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
വൈസ് പ്രസിഡന്റ് ശ്രീമതി സൽമ രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.നാഫിയ.എം സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബു.എ, മെമ്പർമാരായ എം. കെ മജീദ്, ഷൈനി. എ. പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സുരഭി ചടങ്ങിന് നന്ദി അർപ്പിച്ചു.
ഡോ. ലിജി.കെ.സി, ഡോ ആശ എന്നീ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.
തുടർന്ന് ബോധവത്കരണ ക്ലാസ്സും ഉണ്ടായിരുന്നു.
#Department #Indian #Medicine #Department #Homeopathy #organized #geriatric #medical #camp