#vilangadlandslide | 220 അപേക്ഷകൾ; വിലങ്ങാട് ഉരുൾപൊട്ടൽ, കൃഷിനാശം സംഭവിച്ച കർഷകരുടെ കൃഷിഭൂമി പരിശോധന അവസാനഘട്ടത്തിൽ

#vilangadlandslide | 220 അപേക്ഷകൾ; വിലങ്ങാട് ഉരുൾപൊട്ടൽ, കൃഷിനാശം സംഭവിച്ച കർഷകരുടെ കൃഷിഭൂമി പരിശോധന അവസാനഘട്ടത്തിൽ
Sep 11, 2024 10:46 AM | By Athira V

വാണിമേൽ: ( nadapuram.truevisionnews.com ) വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൃഷിനശിച്ച കർഷകരുടെ കൃഷിഭൂമി പരിശോധിക്കുന്നത് അവസാനഘട്ടത്തിൽ.

220 അപേക്ഷകൾ ഇതിനകം വാണിമേൽ കൃഷിഭവനിൽ ലഭിച്ചു. ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ചവരുടെ എണ്ണം ഏകദേശം 250- ഓളം ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്.

റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് അധികവും നശിച്ചത്. തേക്കിൻതൈകൾ നശിച്ചവരും ഏറെയുണ്ട്. നിലവിലുള്ള നിയമപ്രകാരം തേക്ക് മരം നഷ്‌ടപ്പെട്ടവർക്ക് സഹായധനം ലഭിക്കുകയില്ല.

തേക്ക് മരം നഷ്‌ടപ്പെട്ടവർക്ക് സഹായധനം ലഭ്യമാക്കണമെന്ന ആവശ്യം നാട്ടുകാർ മന്ത്രിമാർ സ്ഥലം സന്ദർശിച്ച സമയത്ത് ഉന്നയിച്ചിരുന്നു. ലഭിച്ച അപേക്ഷകളിൽ 80 ശതമാനവും പരിശോധിച്ചതായി കൃഷി ഓഫീസർ അറിയിച്ചു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പല സ്ഥലങ്ങളിലും കർഷകർക്ക് എത്തിപ്പെടാനുള്ള പ്രയാസമുണ്ട്. സ്ഥലം ഉടമകളിൽ പലരും നാട്ടിലില്ലാത്തവരുമാണ്. അതിനാൽ എത്രയാണ് നാശ നഷ്ടമെന്നതിനെക്കുറിച്ച് ഭൂവുടമകൾക്കും കർഷകർക്കും വ്യക്തമായ വിവരം ഇപ്പോഴും ലഭ്യമല്ല.

#220 #applications #Vilangad #Landslide #Inspection #farmers #whose #crops #have #been #destroyed #final #stage

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories

News Roundup

//Truevisionall