---
title: "#SDPI | എസ്ഡിപിഐ നാദാപുരം മണ്ഡലം പ്രതിനിധിസഭ;  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "#SDPI #Constituency #Officers #President #KK #Nasser #Master #Secretary #JP #Abubakar #Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237677/sdpi-constituency-officers-president-kk-nasser-master-secretary-jp-abubakar-master"
published_at: "2024-09-24T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f26be76cf00_true.jpg"
keywords: []
---

# #SDPI | എസ്ഡിപിഐ നാദാപുരം മണ്ഡലം പ്രതിനിധിസഭ;  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **വാണിമേൽ :[ **എസ്ഡിപിഐ നാദാപുരം മണ്ഡലം പ്രതിനിധിസഭ ഭൂമിവാതുക്കൽ നൂറുൽ ഹുദാ മദ്രസ ഹാളിൽ സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ :[ **എസ്ഡിപിഐ നാദാപുരം മണ്ഡലം പ്രതിനിധിസഭ ഭൂമിവാതുക്കൽ നൂറുൽ ഹുദാ മദ്രസ ഹാളിൽ സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം ഉദ്ഘാടനം ചെയ്തു.

ഫാഷിസ്റ് ഭരണ കാലത്ത് പ്രതിസന്ധികൾ തരണം ചെയ്ത് നിലപാടുകളിൽ ഉറച്ചുനിന്ന്മുന്നോട്ട് പോകാണമെന്ന് അവർ പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് ജെപി അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം അൻസാരി ഏനാത്ത്, ജില്ലാ ഭാരവാഹികളായ ജലീൽ സഖാഫി, എ പി നാസർ, കെ ഷമീർ ,

ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി സരിത, ഷംസീർ ചോമ്പാല, ഷറഫുദ്ദീൻ വടകര, എടികെ അഷ്റഫ്, കെ കെ നാസർ മാസ്റ്റർ, അഡ്വ. ഇ കെ മുഹമ്മദ് അലി , മണ്ഡലം സെക്രട്ടറി സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ,ട്രഷറർ ടി എം ഹസ്സൻ എന്നിവർ സംസാരിച്ചു.

2024 - 27 വർഷത്തെ ഭാരവാഹികളായി പ്രസിഡൻറ് കെ കെ നാസർ മാസ്റ്റർ, വൈസ് പ്രസിഡണ്ട്മാർ സുലൈഖ ടീച്ചർ , ഇബ്രാഹിം എംടി കെ , സെക്രട്ടറി ജെപി അബൂബക്കർ മാസ്റ്റർ,ജോയിൻ്റ് സെക്രട്ടറിമാർ, മുഖ്താർ എൻ , ഖാലിദ് പി ,റാജിയ നസീജ് സി കെ ട്രഷറർ അഡ്വ: ഇ കെ മുഹമ്മദലി,

കമ്മിറ്റി അംഗങ്ങൾ ടിഎം ഹസ്സൻ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ഖദീജ സി കെ , മുനീർ എം കെ, മുഹമ്മദ് റമീസ്, ഉമ്മർ കല്ലോളി, അസീസ് കെപി , ഖാലിദ് പിടി, സുബൈർ സി കെ എന്നിവരെ പ്രതിനിധി സഭ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237677/sdpi-constituency-officers-president-kk-nasser-master-secretary-jp-abubakar-master)