വളയം: (nadapuram.truevisionnews.com) പൊതുവിദ്യാഭ്യാസവകുപ്പ് എസ്.എസ്.കെ. മുഖേന വളയം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ് ആരംഭിക്കും.
പദ്ധതിയുടെ ഭാഗമായി ആനിമേറ്റർ, ജി.എസ്സ്.ടി. അസിസ്റ്റൻ്റ് കോഴ്സുകൾ ആണ് അനുവദിച്ചത്. ഇരുപത്തിമൂന്ന് വയസ്സ് വരെയുള്ള ഇരുപത്തിഅഞ്ച് വിദ്യാർത്ഥികൾക്കാണ് പ്രവേശനം .
സർട്ടിഫിക്കറ്റുകൾക്ക് അന്തർദേശീയ അംഗീകാരം ലഭിക്കുന്നതും തൊഴി ലഭിക്കുന്നതിന് ക്യാമ്പസ്സ് സെലക്ഷനും ഉണ്ട്. അവധി ദിവസങ്ങളിലാണ് ക്ലാസ്സ് നടത്തുക.
രണ്ട് ട്രെയിനർമാർ, ഒരു കോഡിനേറ്റർ, ഓഫീസ് അസിസ്റ്റൻ്റ് എന്നിവരെ നിയമിക്കും. ഇൻ്റർവ്യൂവിൻ്റെ അടി സ്ഥാനത്തിലാണ് പ്രവേശനം .സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കുന്നതിന് ഇരുപത്തി ഒന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഒരു ബി.ആർ.സിക്ക് കീഴിൽ ഒരു സ്കൂളിനെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത് . സ്ക്കൂൾ തല രൂപകരണ യോഗം ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ , ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം. നജ്മ , ബോക്ക് മെംബർ നജ്മ നാസർ , പഞ്ചായത്ത് സ്റ്റൻ്റിങ്ങ് കമ്മറ്റി ചെയർമാൻ വിനോദൻ.കെ. പഞ്ചായത്ത് അംഗം വി.പി. ശശിധരൻ, ബി.പി.ഒ. സജീവൻ.ടി. പ്രിൻസിപ്പൽ മനോജ് കുമാർ കെ., സംസാരിച്ചു.
ഇ.കെ.വിജയൻ എം.എൽ.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് കോഴ്സ് അനുവദിച്ചത്. കെ.പി. വനജ ചെയർപേഴ്സൺ, മനോജ് കുമാർ കെ. കൺവീനർ കമ്മറ്റി രൂപീകരിച്ചു.
#MLA #intervened #Vocational #Skill #Development #Course #Valayam #Higher #Secondary #School