---
title: "#KallachiGovtUP | നൂറാം വാർഷികം; കല്ലാച്ചി ഗവ: യുപിയിൽ ഭരണഘടന നിയമപഠന ക്ലാസ്"
english_title: "#100th #Anniversary #Kallachi #Govt #Constitution #Law #Study #Class #UP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251969/100th-anniversary-kallachi-govt-constitution-law-study-class-up"
published_at: "2024-11-26T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e480b69cf_kallachi_govt_up.jpg"
keywords: []
---

# #KallachiGovtUP | നൂറാം വാർഷികം; കല്ലാച്ചി ഗവ: യുപിയിൽ ഭരണഘടന നിയമപഠന ക്ലാസ്

> **Lead Summary:** **കല്ലാച്ചി : **കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലീഗൽ സർവീസ് സൊസൈറ്റി വടകരയുടെ സഹകരണത്തോടെ യുപി ക്ലാസ്സിലെ കുട്ടികൾക്കായി ഭരണഘടന നിയമ പഠന ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി : **കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലീഗൽ സർവീസ് സൊസൈറ്റി വടകരയുടെ സഹകരണത്തോടെ യുപി ക്ലാസ്സിലെ കുട്ടികൾക്കായി ഭരണഘടന നിയമ പഠന ക്ലാസ് സംഘടിപ്പിച്ചു.

ലീഗൽ സർവീസ് പാനൽ ലോയർ അഡ്വക്കേറ്റ് ഹരിത ഒ പി നയിച്ച ക്ലാസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സുബൈർ ഉദ്ഘാടനം ചെയ്തു.

ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പുതുതലമുറ അറിഞ്ഞിരിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എം സി സുബൈർ പറഞ്ഞു.

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ലീഗൽ സർവീസസ് സൊസൈറ്റി വളണ്ടിയർ ശ്രീ ശ്രീധരൻ നായർ ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

സ്കൂൾ ലീഡർ വി. ഗസൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251969/100th-anniversary-kallachi-govt-constitution-law-study-class-up)