നാദാപുരം:(nadapuram.truevisionnews.com) പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി ദുബൈ കെഎംസിസി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ഫണ്ട് കൈമാറി .ഡയാലിസിസ് സെന്റര് ഓഫീസിൽ നടന്ന കൈമാറ്റ ചടങ്ങിൽ മണ്ഡലം ജ.ഡോ .കെ വി നൗഷാദ് സ്വാഗതം പറഞ്ഞു .ഡയാലിസിസ് ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ട്രെഷറർ അഹമ്മദ് പുന്നക്കൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു .കെഎംസിസി ജില്ലാ പ്രസിഡന്റ് കെപി മുഹമ്മദ് മണ്ഡലം പ്രസിഡന്റ് സൈനുദീൻ വിവി ,ട്രഷറർ ഹമീദ് നാമത്ത് ,മുൻ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പറമ്പത് ,വൈ പ്രസിഡന്റ് നിസാർ ഇല്ലത്ത് ,മണ്ഡലം സെക്രെട്ടറി മുഹമ്മദ് എടച്ചേരി ,കമ്മിറ്റി അംഗം അബ്ദുള്ള എടച്ചേരി എന്നിവർ സംസാരിച്ചു .



KMCC's assistance to Shihab Thangal Dialysis Center