നാദാപുരം: വാണിമേൽ മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ ശുചിത്വ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്. കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടൽ, കുൾബാർ, ബേക്കറി എന്നിവിടങ്ങളിൽ പരിശോധന നടത്തി.
ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കാത്തതിനു പുതുക്കയം മലബാർ സ്റ്റേഷനറി അപ്പപ്പീടിക, എം.സി ടീസ്റ്റാൾ എന്നിവയ്ക്കും കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്തതിന് കെ.കെ സ്റ്റോർ എന്ന സ്ഥാപനത്തിനും നോട്ടീസ് നൽകി. മഞ്ഞപ്പിത്ത രോഗബാധയുള്ള സാഹചര്യത്തിൽ നിർദേശങ്ങൾ കർശനമായി പാലിക്കാത്തയാൾക്ക് പൊതുജകൂടു വരുന്ന നാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നോട്ടീസ് നൽകി.



രോഗങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചു. പരിശോനയ്ക്ക് ജൂനി. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വിജയരാഘവൻ, സതീഷ് സി.പി, ചിഞ്ചു കെ.എം എന്നിവർ നേതൃത്വം നൽകി
Public Health Department issues notice to establishments in Vanimel for not maintaining hygiene