നാദാപുരം: (nadapuram.truevisionnews.com) 2024-25 വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 31നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിങ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പിഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ നല്‍കണം.



ഫോണ്‍: 0495 2966577, 9188230577. വിവരങ്ങള്‍ക്ക്: www.kmtboard.in
Merit Award Children of Madrasah teachers can apply