Nov 27, 2024 10:24 AM

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ടൗൺ നവീകരണ പ്രവൃത്തിയിൽ വ്യാപാരികളുടെ ആശങ്ക പരിഹരിക്കാൻ പൊതുധാരണ നടപ്പാക്കാൻ സർവ്വകക്ഷി തീരുമാനമായി.

ടൗൺ നവീകരണത്തിനായി സ്ഥലം വിട്ടുകൊടുക്കുമ്പോൾ കെട്ടിട ഭാഗം പൊളിക്കുന്നതും ബലപ്പെടുത്തി നന്നാക്കുന്നതും ന്യായമായ വാടക വർദ്ധനവിൽ കൈവശക്കാരന് തന്നെ നൽകണമെന്നതും സംബന്ധിച്ച് കെട്ടിട ഉടമയും കൈവശക്കാരനും തമ്മിൽ ധാരണയുണ്ടാക്കാൻ തീരുമാനമായി.

ടൗൺനവീകരണ പ്രവർത്തികാരണം ഒരു കച്ചവടക്കാരനും കുടിയൊഴിപ്പിക്കില്ലെന്നത് ഉറപ്പാക്കാൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരസംഘടനകളുടെയും കെട്ടിട ഉടമ അസോസിയേഷൻ്റെയും പ്രതിനിധികൾ ഒപ്പിട്ട കരാർ വ്യവസ്ഥയുമുണ്ടാക്കും.

ടൗണിൻ്റെ 550 മീറ്റർ ഭാഗത്ത് നടക്കുന്ന നവീകരണത്തിന് സ്ഥലം വിട്ടു നൽകുന്ന കെട്ടിടങ്ങളുടെ ബാക്കി ഭാഗം നിലനിർത്താനും ബലപ്പെടുത്താനും ചട്ട പ്രകാരമുള്ള പ്രത്യേക ഇളവുകൾ ഗ്രാമപഞ്ചായത്ത് അനുവദിക്കുന്നതും സ്ഥലം വിട്ടുതന്നതിൻ്റെ രേഖ പൊതുമരാമത്ത് അസി.എക്സി. എഞ്ചിനിയർ സാക്ഷ്യപ്പെടുത്തി നൽകുന്നതുമാണ്.

കേസ് നിലനിൽക്കുന്ന വിഷയങ്ങളിൽ കക്ഷികളുമായി സർവ്വകക്ഷി വികസന സമിതിയുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടത്തി പരിഹാരം കാണും.

ഇ.കെ. വിജയൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സർവ്വകക്ഷി വികസന യോഗത്തിലാണ് വ്യവസ്ഥകൾക്ക് രൂപം നൽകിയത്. വ്യവസ്ഥകൾ യോഗത്തിൽ വായിച്ചു അംഗീകരിച്ചിട്ടുണ്ട്.

സ്ഥലം വിട്ടുനൽകാൻ കൂടുതൽ കെട്ടിട ഉടമകൾ തയ്യാറായിട്ടുണ്ട്.

യോഗത്തിൽ വെച്ച് സ്ഥലംവിട്ടുനൽകുന്നതിനുള്ള സമ്മതപത്രം കെട്ടിട ഉടമകളായ പി.വി. അബ്ദുല്ല ഹാജി, വട്ടക്കണ്ടി സുപ്പി ഹാജി, സി.കെ. ഉസ്മാൻ ഹാജി എന്നിവർ എം.എൽ എക്ക് കൈമാറി.

യോഗത്തിൽ ഇ.കെ.വിജയൻഎം.എൽ എ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി,ജനപ്രതിനിധികളായ രജീന്ദ്രൻ കപ്പള്ളി, സി.കെ.നാസർ, അഡ്വ എ.സജീവൻ, സി.എച്ച് നജ്മാ ബീവി, പി.പി. ബാലകൃഷ്ണൻ, കണേക്കൽ അബ്ബാസ്, വി.അബ്ദുൽജലീൽ, സി.വി.നിഷമനോജ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.പി.കുഞ്ഞികൃഷ്ണൻ, വലിയാണ്ടി ഹമീദ്, കെ.പി.കുമാരൻ മാസ്റ്റർ, അഡ്വ.കെ.എം.രഘുനാഥ്,ടി.സുഗതൻ, കെ.ടി.കെ ചന്ദ്രൻ, വി.വി. റിനീഷ്, വ്യാപാര സംഘടനാ പ്രതിനിധികളായ എം.സി.ദിനേശൻ, ശംസുദ്ദീൻ ഇല്ലത്ത്, ഷൈജു, പൊതുമരാമത്ത് അസി.എക്സി.എഞ്ചിനിയർ നിധിൻലക്ഷ്മണൻ, ബി.സി.നളിൻകുമാർ, ഓവർസിയർ ഇ.പിശരണ്യ തുടങ്ങിയവർ സംബന്ധിച്ചു.

#All #Party #Decision #Kallachi #Town #Renovation #No #trader #shall #evicted

Next TV

Top Stories










News Roundup