നാദാപുരം: (nadapuram.truevisionnews.com) മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനം വിജയിപ്പിക്കാൻ വിപുലമായ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് തല സംഘാടക സമിതി യോഗം അറിയിച്ചു.
പഞ്ചായത്തിലെ തോടുകളും കുളങ്ങളും നവീകരിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും പദ്ധതികളാവിഷ്കരിച്ചു നടപ്പിലാക്കും.
സെപ്റ്റംബർ 29ന് ഗൃഹാങ്കരണ ശുചീകരണം, ഒക്ടോബർ 1 ന് വാർഡ്തല ശുചീകരണം, ഒക്ടോബർ 2 ന്കല്ലാച്ചി- നാദാപുരം ടൗണുകളും പൊതുസ്ഥാപനങ്ങളും ശുചീകരണം, ടൗണിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിൻ സ്ഥാപിക്കൽ എന്നിവ നടത്തും.
എല്ലാ വീട്ടിലും ഹരിത കർമ്മസേന മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന്സഞ്ചികൾ വിതരണം ചെയ്യും.വാർസുകളിൽ നടക്കുന്ന പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ 30 നകം വാർഡുതല സമികൾ 30 നകം ചേരുന്നതാണ്.
ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന സംഘാടക സമിതിയോഗം പ്രസിഡണ്ട് വി വി മുഹമ്മദലി ഉത്ഘടനം ചെയ്തു. യോഗത്തിൽ ജനപ്രതിനിധികൾ ,സ്ഥാപന മേധാവികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ,തൊഴിലാളി-യുവജന സംഘടന പ്രതിനിധികൾ, വിദ്യാഭാസ സ്ഥാപന പ്രതിനിധികൾ, ഹരിത കർമ്മ സേന, സി ഡി എസ്-തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ. നാസർ, ജനീദഫിർദൗസ് ,സെക്രട്ടറി എൻ ശാമില മെമ്പർമാരായ അബ്ബാസ് കണേക്കൽ,വി. അബ്ദുൽ ജലീൽ,എ.കെ സുബൈർ മാസ്റ്റർ,വാസുപുതിയ പറമ്പത്ത്,
ടി.ലീന,നിഷമനോജ് പി.ചാത്തു മാസ്റ്റർ കെ.ടി.കെ ചന്ദ്രൻ,കോടോത്ത് അന്ത്രു, എം.സി.ദിനേശൻ, ഹാരിസ് മാത്തോട്ടത്തിൽ, കരിംബിൽ വസന്ത കെ സതീഷ് ബാബു, ഡോ. എം കെ മുംതാസ്, എൻ.എസ്സ് എസ്സ് പ്രോഗ്രാംഓഫീസർ പി.ടി ലിസ,പി.പി റീജ തുടങ്ങിയവർ സംബധിച്ചു.
#Elaborate #preparation #Nadapuram #second #phase #Waste #free #New #Kerala #project