#logoreleased | ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവം ലോഗോ പ്രകാശനം ചെയ്തു

#logoreleased | ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവം  ലോഗോ പ്രകാശനം ചെയ്തു
Oct 14, 2024 05:03 PM | By ADITHYA. NP

പുറമേരി : (nadapuram.truevisionnews.com)നവംബർ 9 മുതൽ 13 വരെ ' തിയ്യതികളിലായി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ലോഗോ പ്രകാശനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിലിന് നൽകിക്കൊണ്ട് പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി കെ.ജ്യോതി ലക്ഷ്മി നിർവ്വഹിച്ചു.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം.സമീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.


ഞ്ചായത്ത് മെമ്പർമാരായ സമീറ കൂട്ടായി, എൻ. കെ അലീമത്ത്, ഹെഡ്മിസ്ട്രസ് കെ. ഷൈനി , പി.ടി.എ. പ്രസിഡണ്ട് കെ. കെ രമേശൻ , ഹെഡ്മാസ്റ്റർ ഫോറം കൺവീനർ പി. കിരൺ ലാൽ , എൻ. കെ. രാജഗോപാൽ, എൻ. വി റഹ്മാൻ മാസ്റ്റർ, സി.കെ. സാജിദ് മാസ്റ്റർ,

കെ. മുഹമ്മദ് റാഫി, രാജഗോപാൽ കാരപ്പറ്റ, കെ.എം.അഷ്‌കർ, റാഷിദ് കെ.കെ എന്നിവർ ആശംസകൾ നേർന്നു.

സ്വാഗത സംഘം ജനറൽ കൺവീനർ പ്രിൻസിപ്പാൾ ഇ. കെ ഹേമലത തമ്പാട്ടി സ്വാഗതവും പബ്ലിസിറ്റി കൺവീനർ സി.വി സൗഫൽ മാസ്റ്റർ നന്ദിയും പറഞ്ഞു. പ്രശസ്ത ശിൽപിയും ചിത്രകാരനും ,

ചിത്രകലാ അധ്യാപകനുമായ സത്യൻ നീലിമയാണ് ലോഗോ തയ്യാറാക്കിയത്.

#Chompala #Upazila #School #Kalolsavam #released #logo

Next TV

Related Stories
ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

May 16, 2025 01:45 PM

ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

വളയത്ത് സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ...

Read More >>
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

May 15, 2025 10:48 PM

അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക്...

Read More >>
Top Stories










News Roundup