---
title: "#founddeath |  വിവാഹ ഒരുക്കങ്ങൾക്കിടെ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#teacher #was #found #dead #Death #during #preparations #marriage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242772/teacher-was-found-dead-death-during-preparations-marriage"
published_at: "2024-10-15T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e55ebc77e0_vanimel.jpg"
keywords: []
---

# #founddeath |  വിവാഹ ഒരുക്കങ്ങൾക്കിടെ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വാണിമേൽ: **വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽ പി സ്കൂൾഅധ്യാപകനായ വാണിമേൽ സ്വദേശി കുളപറമ്പത്തെ ശ്രീജിത്ത് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**വാണിമേൽ: **വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽ പി സ്കൂൾഅധ്യാപകനായ വാണിമേൽ സ്വദേശി കുളപറമ്പത്തെ ശ്രീജിത്ത് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പരേതരായ കുളപ്പറമ്പത്ത് കുട്ടികൃഷ്ണൻ്റെ നമ്പ്യാരുടെയും ( റിട്ട: സേനാഗം) കോടിയുറ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മിസ്ട്രസ് ജാനുവിന്റെയും മകനാണ്.

അധ്യാപക പരിശീലനം കഴിഞ്ഞ് ഈ അടുത്താണ് കണ്ണൂർ ജില്ലയിൽ അധ്യാപകനായി ചേർന്നത്. ഡിസംബറിൽ നിശ്ചയിക്കപ്പെട്ട വിവാഹത്തിന്നായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം.

ഫൈനാർട്സ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ ശ്രീജിത്ത് നല്ല ചിത്രകാരനും ശിൽപിയുമായിരുന്നു.

സഹോദരി: ശ്രീജ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242772/teacher-was-found-dead-death-during-preparations-marriage)