---
title: "#fined |  അറവ് മാലിന്യം തള്ളി; പിന്നാലെ പിഴ ഈടാക്കി ചെക്യാട് പഞ്ചായത്ത്‌ "
english_title: "#Throw #away #garbage #Chekyad #Panchayat #charged #fine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243028/throw-away-garbage-chekyad-panchayat-charged-fine"
published_at: "2024-10-16T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fa03f04088_plastic.jpg"
keywords: []
---

# #fined |  അറവ് മാലിന്യം തള്ളി; പിന്നാലെ പിഴ ഈടാക്കി ചെക്യാട് പഞ്ചായത്ത്‌ 

> **Lead Summary:** **പാറക്കടവ്: **ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള സ്ഥലത്ത് അറവ് മാലിന്യം തള്ളിയവർക്കെതിരെ പിഴ ചുമത്തി.

## Article Content

**പാറക്കടവ്: **ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള സ്ഥലത്ത് അറവ് മാലിന്യം തള്ളിയവർക്കെതിരെ പിഴ ചുമത്തി.

KL 58 T 5962 നമ്പർ പിക്കപ്പ് വാഹനത്തിfineൽ വന്ന് അറവ് മാലിന്യം ഉൾപ്പെടെ മറ്റ് മാലിന്യങ്ങളും തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു തുടർന്ന് പോലീസിനെയും, പഞ്ചായത്ത് അധികാരികളെയും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

അലക്ഷ്യമായി മാലിന്യം കൈ കാര്യം ചെയ്യുന്നവർക്കെതിരെ പഞ്ചായത്ത് കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, സെക്രട്ടറി വിനോദൻ കെ കെ എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243028/throw-away-garbage-chekyad-panchayat-charged-fine)