വിലങ്ങാട് : ( www.truevisionnews.com )കുട്ടികളിലും യുവജനങ്ങളിലുമുൾപ്പെടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ മലയാള മനോരമ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിലങ്ങാട് സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂൾ വിദ്യാർഥികൾ ബോധ വൽക്കരണ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു.
വിലങ്ങാട് ടൗണിൽ നടന്ന പരിപാടി വിലങ്ങാട് സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂൾ മനേജർ റിട്ടയേർഡ് ഫാദർ.ഡോ വിൽസൻ മുട്ടത്തു കുന്നേൽ ഉദ്ഘാടനം ചെയ്തു.
നാദാപുരം എക്സൈസ് ഓഫീസർ സിനീഷ് കെ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ബിനു ജോർജ്ജ് സ്വാഗതം പറഞ്ഞു .
പിടിഎ പ്രസിഡൻ്റ് ഷെബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു .
മദർ പിറ്റിഎ പ്രസിഡൻ്റ് ജെസ്ന , സ്കൂർ ലീഡർ ആൻമരിയ ജയ്സൻ , നല്ല -പാഠം അധ്യാപക കോ-ഓഡിനേറ്റർമാരായ ഷീജ ഷാജി, അൻജും അഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.
വിലങ്ങാടും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികൾ എക്സൈസ് ഓഫീസർക്ക് നിവേദനം നല്കി
#'Good #lesson #awareness #march #public #meeting #against #increasing #use #intoxicants